'പച്ചിലക്കാട്​' പാർക്ക്​ ഉദ്ഘാടനം

കുറ്റ്യാടി: ഭിന്നശേഷിക്കാർക്കുവേണ്ടി കുറ്റ്യാടി ചെറുപുഴക്കരയിൽ നിർമിക്കുന്ന ചെറുവനം -പച്ചിലക്കാട് നിർമാണം ഭിന്നശേഷിക്കാർ ചെടിനട്ട് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി.ആർ.സി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, മരുതോങ്കര പഞ്ചായത്ത്, ഒയിസ്ക, ഗ്രീൻനൊസ്റ്റാൾജിയ എന്നിവയുടെ ആഭിമുഖ്യത്തിൽ പുഴപുറമ്പോക്കിലെ 72 സ​െൻറ് സ്ഥലത്താണ് ചെറുവനം -പച്ചിലക്കാട് പാർക്ക് പണിയുന്നത്. ചങ്ങരംകുളം യു.പി സ്കൂളിലെ സച്ചു അജയ്, പാതിരിപ്പറ്റ യു.പിയിലെ നവനീത് എന്നിവർ അശോക മരം നട്ടാണ് ഉദ്ഘാടനം ചെയ്തത്. ഔഷധത്തോട്ടം, ശലഭോദ്യാനം, ഫലവൃക്ഷങ്ങൾ, നീന്തൽക്കുളം, ഓഡിയോ വിഷൻ ലാബ്, കളി ഉപകരണങ്ങൾ, ഫിസിയോതെറപ്പി എന്നിവ പാർക്കിലുണ്ടാവും. ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി, മെംബർ കെ.പി. അബ്ദുൽ ലത്തീഫ്, ടി.കെ. ശോഭ, ബി.പി.ഒ കെ.വി. വിനോദൻ, അബ്ദുല്ല സൽമാൻ, കെ. ശ്രീജേഷ്, വി. അബ്ദുല്ല മാസ്റ്റർ, മേനിക്കണ്ടി അബ്ദുല്ല, ആദിത്ത്, കെ.പി. അബ്ദുറഷീദ്, ചന്ദ്രൻ നാവത്ത്, ഇ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. പാട്ടകൃഷി വിളവെടുപ്പ് വേളം: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ പാട്ടകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ മെംബര്‍ എം. ഷിജിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. ഷഫീഖ്, എൻ. സജീര്‍, നിതിന്‍, എം.വി. രാധ, ഭാസ്കരന്‍, വി.എം. സുരേന്ദ്രന്‍, ശാന്ത ജി. കുറുപ്പ്, സുനിത എന്നിവർ സംസാരിച്ചു. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായി -മുല്ലപ്പള്ളി നാദാപുരം: ഇടത് ഭരണം മൂലം കേരളത്തിൽ ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ആരോപിച്ചു. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും കേരളത്തിലും രക്ഷയില്ലാതായതായും അദ്ദേഹം ആരോപിച്ചു. പുറമേരി മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സജീവൻ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, മരക്കാട്ടേരി ദാമോദരൻ, ശ്രീജേഷ് ഉൗരത്ത്, എ.കെ. ഭാസ്കരൻ, അരൂർ ഗോപാലകൃഷ്ണൻ, പി.കെ കണാരൻ, പി. ശ്രീലത, കെ. ബീന, പ്രദീഷ് കോടിണ്ടി, അമ്പോളി രവി, മുതുവാട്ട് ശശി, പി. അജിത്, സി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.