കോഴിക്കോട്: കുവൈത്ത് കെ.എം.സി.സിയുടെ 40ാം വാർഷികത്തിെൻറ ഭാഗമായി ഒരുക്കുന്ന 40 യുവതീയുവാക്കളുടെ സമൂഹവിവാഹം ഞായറാഴ്ച കോഴിക്കോട് ജെ.ഡി.ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് തുടങ്ങുന്ന ചടങ്ങിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കാർമികത്വം വഹിക്കും. മുസ്ലിം ലീഗിെൻറ ദേശീയ, സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പെങ്കടുക്കും. വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും ഉൾപ്പെടെ 40 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നതായും ഇത് ഉദാരമതികളുടെ സംഭാവനയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ശറഫുദ്ദീൻ കണ്ണേത്ത്, സിറാജ് എരഞ്ഞിക്കൽ, മുഹമ്മദ് അസ്ലം, പി.വി. ഇബ്രാഹിം കുട്ടി, ഫാസിൽ കൊല്ലം, എം.വി. സിദ്ദീഖ് മാസ്റ്റർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.