വടകര: നഗരസഭ വാര്‍ഡ് 16ലെ കല്ലുനിര പ്രൈമറി ഹെല്‍ത്ത് സെൻററിന് സംസ്ഥാന സര്‍ക്കാറിെൻറ 'കായകല്‍പ' അവാർഡ് ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം എന്നിവയുടെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. അവാര്‍ഡ് തുകയായ ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും മന്ത്രി കെ.കെ. ശൈലജയില്‍നിന്നും കൗൺസിലര്‍ ദിനേശന്‍ വെള്ളാറുള്ളിയുടെയും മെഡിക്കല്‍ ഓഫിസര്‍ അബ്ദുൽ റഷീദിെൻറയും നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിയിൽ ഏറ്റുവാങ്ങി. സംസ്ഥാനത്ത് ജനകീയ ആസൂത്രണ പ്രസ്ഥാനം ആരംഭിച്ച ഘട്ടത്തില്‍ മുന്‍ നഗരസഭ ചെയര്‍മാനായിരുന്ന കെ. ശങ്കരക്കുറുപ്പ് കൗണ്‍സിലറായിരുന്ന സമയത്താണ് 2014 നവംബര്‍ 21ന് കല്ലുനിരയില്‍ ഡിസ്പെന്‍സറി ആരംഭിച്ചത്. തുടക്കത്തില്‍ മെഡിക്കല്‍ ഓഫിസറും ഫാര്‍മസിസ്റ്റും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ലാബ് സൗകര്യവും ദിവസവും ഒന്നു മുതല്‍ അഞ്ചുവരെ ഡോക്ടറുടെ സേവനവും ആഴ്ചയില്‍ ഒരു ദിവസം കുട്ടികളുടെ ഡോക്ടറും മാസത്തില്‍ രണ്ടു തവണ സൈക്യാട്രിസ്റ്റിെൻറ സേവനവും ലഭ്യമാണ്. രാത്രി എട്ടു വരെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ഒരുക്കിയിട്ടുണ്ട്. മൂന്ന് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ലാബ് ടെക്നീഷ്യന്‍, നഴ്സ്, രണ്ടു ഫാര്‍മസിസ്റ്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരുടെ സേവനം നിലവില്‍ ലഭ്യമാണ്. ദിവസവും നൂറിലേറെ പേര്‍ ചികിത്സക്ക് എത്തുന്ന പ്രൈമറി ഹെല്‍ത്ത് സെൻററില്‍ കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.