അറവുമാലിന്യം തള്ളാൻ കുഴിയെടുക്കുന്നത് തടഞ്ഞു

കുറ്റ്യാടി: കോഴിഫാമുകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള മാലിന്യം തള്ളാൻ കുഴിയെടുക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. കോഴിഫാം ഉടമയുടെ കോവുക്കുന്ന് അത്തിങ്കോട്ടുമ്മൽ ജനവാസ കേന്ദ്രത്തിന് സമീപം പറമ്പിൽ കുഴിയെടുത്ത് മാലിന്യം തള്ളാനാന്നെ് ആരോപിച്ചാണ് തടഞ്ഞത്. കുന്നിൻ െചരുവിൽ കുഴികുത്തി മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുമെന്നും പകർച്ചവ്യാധികൾ പടരുെമന്നും പ്രവർത്തകൾ ആരോപിച്ചു. കായക്കൊടി വെസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം അജേഷ് ഉദ്ഘാടനം ചെയ്തു. ഒ.പി. ഷിജിൽ അധ്യക്ഷത വഹിച്ചു. മിഥുൻ ചന്ദ്രൻ, അതുല്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫാഷിസത്തിനെതിരെ പാട്ടരങ് കുറ്റ്യാടി: ഫാഷിസത്തിനും ചുവപ്പു ഭീകരതക്കുമെതിരെ പാട്ടരങ്ങുമായി സാംസ്കാരിക സംഗമം. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ചാണ് കോഴിക്കോട് നന്തലക്കൂട്ടം കലാകാരന്മാർ നാടൻ പാട്ടുത്സവം നടത്തിയത്. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ പ്രദീപ്കുമാർ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. എസ്.ജെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. ദിനേശൻ, സി.സി. സൂപ്പി, സി.കെ. കുറ്റ്യാടി, കിണറ്റുംകണ്ടി അമ്മദ്, എ.കെ. വിജീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തി‍​െൻറ ഭാഗമായി നടത്തിയ ജില്ലതല ചിത്രരചന മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.