comments new

Abdul Rasheed www.facebook.com/abdul.rasheed കയ്യൂരി​െൻറയും കരിവള്ളൂരി​െൻറയും പുന്നപ്ര-വയലാറി​െൻറയും ചരിത്രമുള്ള ഒരു പാർട്ടിക്ക് രക്തസാക്ഷിത്വത്തെ മഹത്ത്വവത്കരിച്ച് അണികളെ ആവേശഭരിതരാക്കുക എളുപ്പമാണ്. പക്ഷേ, മാറിയ ഈ കാലത്തും ആശയപോരാട്ടത്തി​െൻറയും സംവാദത്തി​െൻറയും ജനാധിപത്യ മര്യാദയുടെയും പാഠങ്ങൾ ഉൾക്കൊള്ളാതെ, ചാവേർ സംഘങ്ങളെ ഒരുക്കിനിർത്തി കൊന്നും കൊലവിളിച്ചും കണ്ണൂർ രാഷ്ട്രീയം എന്തുകൊണ്ട് എന്നും ചോരയിൽ മുങ്ങിനിൽക്കുന്നു എന്ന ചോദ്യത്തെ സംസ്ഥാന സമ്മേളനത്തിന് പുറത്തായാലും സി.പി.എം നേരിട്ടേ മതിയാവൂ. വടക്കൻ കേരളത്തിലെ ഈ കൊലപാതക രാഷ്ട്രീയത്തി​െൻറ ഒരേയൊരു പ്രതി സി.പി.എം മാത്രമല്ല. പേക്ഷ, ഉറപ്പിച്ചുപറയാനാവും, ഒന്നാം പ്രതി ആ പാർട്ടിതന്നെയാണ്! അതി​െൻറ ജനിതക ഘടനയിലുള്ള ജനാധിപത്യവിരുദ്ധതയാണ്. അതി​െൻറ തലമുതിർന്ന സംസ്ഥാന നേതാക്കളുടെ കുടിപ്പകയാണ്, ധാർഷ്ട്യമാണ്, ചോരക്കൊതിയാണ്. ജനാധിപത്യബോധം അണികളെ ശീലിപ്പിക്കാത്ത പാർട്ടി നേതൃത്വമാണ് ഈ മാമാങ്കപ്പോരി​െൻറ ഉത്തരവാദികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.