ബി.ജെ.പി ന്യൂനപക്ഷ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ബി.ജെ.പി ന്യൂനപക്ഷ സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന വികാസ് യാത്രയോടനുബന്ധിച്ച് ഫെബ്രുവരി 24ന് താമരശ്ശേരിയിലാണ് പരിപാടിയെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി വിവിധ സംഘടന നേതാക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ സൗഹൃദം ഇല്ലാത്തത് കൊണ്ടാണോ പ്രത്യേക സൗഹൃദസംഗമം നടത്തുന്നതെന്ന ചോദ്യത്തിന് ചില തെറ്റിദ്ധാരണകൾ മാറ്റാനാണെന്ന് നേതാക്കൾ മറുപടി നൽകി. വികാസ് യാത്ര 24, 25 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, സെക്രട്ടറി ജിേജന്ദ്രൻ, ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.