മാറ്റം സൃഷ്ടിക്കുന്നത് സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറ -ടി.പി. രാമകൃഷ്ണന് വില്യാപ്പള്ളി: സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറയാണ് മാറ്റം സൃഷ്ടിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. വില്യാപ്പള്ളി എം.ജെ വൊക്കേഷനല്‍ ഹയര്‍ െസക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ കുടുംബത്തിനായി സഹപാഠികളും അധ്യാപകരും മാനേജ്മെൻറും പി.ടി.എയും ചേര്‍ന്ന് നിർമിച്ച വീടിെൻറ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ഡ് മെംബര്‍ വി.പി. സുജ അധ്യക്ഷത വഹിച്ചു. സ്‌കൂൾ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂര്‍ മുരളി പി.ടി.എ പ്രസിഡൻറ് ടി.പി. ഹസ്സന് കൈമാറി പ്രകാശനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം മാനേജര്‍ കാര്യാട്ട് കുഞ്ഞമ്മദ് കൈമാറി. വി.എച്ച്.എസ്.ഇ പൂര്‍വവിദ്യാര്‍ഥി സംഘത്തിനുള്ള ഉപഹാരം അസി. ഡയറക്ടര്‍ ശെല്‍വമണി കൈമാറി. പ്രതിഭകള്‍ക്ക് വടകര ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത് ഉപഹാരം വിതരണം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.പി. ഉബൈദ്, പഞ്ചായത്ത് മെംബര്‍മാരായ ഫെബിന സാലിം, കൊടക്കലാണ്ടി കൃഷ്ണന്‍, ആര്‍. യൂസുഫ് ഹാജി, കെ.കെ. കാസിം, ആര്‍.കെ. അബ്ദുല്ല ഹാജി, പി. ഹരീന്ദ്രനാഥ്, തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, കെ. ബാലന്‍, പ്രകാശന്‍ മാസ്റ്റര്‍, ടി.ജി. മയ്യന്നൂര്‍, വി. ബാലന്‍, അരീക്കല്‍ രാജന്‍, കെ. ജസീല്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പൽ കെ.കെ. കുമാരന്‍ സ്വാഗതവും എം.എ. സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.