സംസ്ഥാനത്ത് ഭരണകൂട ഭീകരത -ചെന്നിത്തല caption സംസ്ഥാനത്ത് ഭരണകൂട ഭീകരത -ചെന്നിത്തല കോഴിക്കോട്: ഭരണകൂട ഭീകരതയാണ് ഇപ്പോൾ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്ത്രീധ്വനി' ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം സര്‍ക്കാറിനാണ്. കേരളത്തില്‍ ഇപ്പോൾ ഭയത്തിെൻറ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും ഒരേ തൂവല്‍ പക്ഷികളായി മാറിയിരിക്കുന്നു. കാവി ഭീകരതയും ചുവപ്പു ഭീകരതയും നാടിന് ആപത്താണ്. ഗര്‍ഭിണികെളവരെ ക്രൂരമായി ആക്രമിച്ച് സി.പി.എം ഭരണത്തിെൻറ ഹുങ്ക് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറ് ബിന്ദു കൃഷ്ണക്ക് ചെന്നിത്തല ഉപഹാരം നൽകി. മുന്‍കാല ജില്ല മഹിള കോണ്‍ഗ്രസ് പ്രസിഡൻറുമാരെ ആദരിച്ചു. എം.െഎ. ഷാനവാസ് എം.പി, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, കെ.പി.സി.സി ജന. സെക്രട്ടറിമാരായ അഡ്വ. പി.എം. സുരേഷ് ബാബു, കെ.വി. സുബ്രഹ്മണ്യന്‍, അഡ്വ. കെ. ജയന്ത്, കെ.പി. അനില്‍ കുമാര്‍, അഡ്വ. പി.എം. നിയാസ്, രാമചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. ടി. സിദ്ദിഖ്, കെ.സി. അബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.