പേരാമ്പ്ര ഗവ. കോളജില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനം ആരംഭിച്ചു

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന 'ശാസ്ത്രയാന്‍' പ്രദര്‍ശനം ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മീനാക്ഷി ഗുരുക്കള്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പൽ ഡോ. എസ്. വിജയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, കോഒാഡിനേറ്റര്‍ ഡോ. ലിയ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മീനാക്ഷി ഗുരുക്കളെ ആദിക്കലും കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു. കോളജി​െൻറ മികവ് ജനങ്ങളിലേക്കുകൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയില്‍ മെഡിക്കല്‍, ചരിത്രം, ആര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പ്രദര്‍ശനം കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മലബാര്‍ മെഡിക്കല്‍ കോളജ്, പുറക്കാട്ടേരി ആയുര്‍വേദ ആശുപത്രി, കൃഷിവകുപ്പ്, സുഭിക്ഷ, സർഗാലയ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമായി. ചിത്രകാരന്മാരായ സോമന്‍ കടലൂര്‍, സചിത്രന്‍ പേരാമ്പ്ര, ഡോ. സോമനാഥന്‍, ശശി ഗായത്രി, കുമാരന്‍ മാസ്റ്റര്‍ എന്നിവരുടെ ചിത്രപ്രദര്‍ശനവും നടന്നു. ചിത്രകാരന്‍ വിനോദ് പട്ടാണിപ്പാറ ഒരുക്കിയ നൂറുമീറ്റര്‍ നീളമുള്ള ചിത്രങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രത്തി​െൻറ വിവരണം ആര്‍ട്ട് ഗാലറിയുടെ മാറ്റ് കൂട്ടി. പ്രദർശനം ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.