സൗഹൃദം ​െറസിഡൻറ്​​സ് അസോസിയേഷൻ ഉദ്ഘാടനം

നടുവണ്ണൂർ: സൗഹൃദം െറസിഡൻറ്സ് അസോസിയേഷ‍​െൻറ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് നാസർ റാനിയ അധ്യക്ഷത വഹിച്ചു. പ്രദോഷ് നടുവണ്ണൂർ, കെ.പി. സുധാകരൻ, എൻ.കെ. സുരേഷ്, എം. ഉമ്മർ, ബാബു കേളോത്ത്, എൻ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. പ്രകാശൻ സ്വാഗതം പറഞ്ഞു. മുതിർന്ന പൗരന്മാരെയും സംസ്ഥാന കലോത്സവ വിജയി ലെന ഹവ്വയെയും ആദരിച്ചു. രംഗീഷ് കടവത്ത് ക്ലാസെടുത്തു. സ്വാതി സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ കുട്ടികളുടെ സംഗീതവിരുന്ന്, ബി.എൽ. കൃഷ്ണയുടെ മാജിക് ഷോ എന്നിവ നടന്നു. ഇ.കെ. മുനീർ, മാധവൻ താഴത്ത് വീട്ടിൽ, ഉണ്ണികൃഷ്ണൻ തൊണ്ടിക്കൽ, പ്രകാശൻ മുള്ളമ്പത്ത്, എൻ.കെ. സാലിം, ഷബീർ നിടുങ്ങണ്ടി, ആഷിഖ്, പ്രദീപൻ കുട്ടിക്കണ്ടി എന്നിവർ നേതൃത്വം നൽകി. നീന്തൽ പരിശീലനം തുടങ്ങി പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന നീന്തൽ പരിശീലനത്തിന് കടിയങ്ങാട് ചെറുപുഴയിൽ തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. ആയിഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.കെ. ഹൈറുന്നിസ അധ്യക്ഷത വഹിച്ചു. വി.കെ. സുമതി, ഇ.സി. ശാന്ത, ആർ. ബിജു, പി.കെ. കൃഷ്ണദാസ്, പി. ഹാരിസ്, ശിഹാബ് കന്നാട്ടി, അബ്ദുൽ ഹമീദ്, ഡി. ദിവ്യ, പി. സുധീർ, എ.സി. രാകേഷ്, എം.എം. ജാഫർ എന്നിവർ സംസാരിച്ചു. പി. സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു. 10 ദിവസങ്ങളിലായി 13 വിദ്യാലയങ്ങളിലെ എഴുപതോളം കുട്ടികൾക്കാണ് പരിശീലനം നടത്തുന്നത്. ജവാൻ അബ്ദുല്ല, കെ.കെ. രാജൻ, പി.ടി. സായൂജ്, സി.എം. അഷ്‌കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.