നന്മണ്ടയിൽ ജപ്പാൻ കുടിവെള്ളത്തിനായി അ​േപക്ഷിച്ചവരു​െട യോഗത്തിൽ പ്രതിഷേധം ഇരമ്പി

നന്മണ്ട: ജപ്പാൻ കുടിവെള്ളത്തിനായി അപേക്ഷിച്ചവരുടെ യോഗത്തിൽ പ്രതിഷേധം ഇരമ്പി. സാംസ്കാരിക നിലയത്തിൽ അധികൃതർ വിളിച്ചുചേർത്ത വിശദീകരണ യോഗത്തിലാണ് അപേക്ഷകരുടെ പ്രതിഷേധം അണപൊട്ടിയത്. 2007ൽ പണമടച്ച് കാത്തിരിക്കുന്നവരായിരുന്നു അപേക്ഷകരിലേറെയും. കഴിഞ്ഞ ഗ്രാമസഭയിൽ ജലവിതരണം മുഖ്യ അജണ്ടയായതോെടയാണ് അധികൃതർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം നൽകാൻ വേദിയൊരുക്കിയത്. നന്മണ്ട റോഡി​െൻറ കിഴക്കുഭാഗം പൈപ്പ് ഇടുന്നതിന് തടസ്സമില്ലെങ്കിലും പടിഞ്ഞാറ് ഭാഗം പൈപ്പ് ഇടുന്നതിന് വ്യക്തികൾ തന്നെ പണം കെട്ടിവെക്കുകയും മരാമത്ത് വകുപ്പിൽനിന്ന് അനുമതി വാങ്ങുകയും വേണമെന്ന അധികൃതരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്ലംബർമാർക്ക് പണം കൊയ്യാനാണ് ഇൗ നിലപാടെന്ന് അപേക്ഷകർ കുറ്റപ്പെടുത്തി. പുതുതായി പണിത കാപ്പാട്-തുഷാരഗിരി റോഡ് വെട്ടിപ്പൊളിക്കാൻ കഴിയാത്തതിനാൽ ജല വിതരണത്തിന് ബദൽമാർഗം കണ്ടെത്തേണ്ടി വരുെമന്നുള്ളതിനാൽ ചീക്കിലോട് ഭാഗത്തുള്ള അപേക്ഷകരും ആശങ്കയിലാണ്. കണക്ഷൻ എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിലായിരുന്നു അധികൃതരുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.