എടവരാട് ക്ഷീരസംഘം ഓഫിസ് തകർക്കാൻ ശ്രമം; സർവകക്ഷി യോഗം ഇന്ന്

പേരാമ്പ്ര: എടവരാട് ക്ഷീരോൽപാദക സഹകരണ സംഘം തീവെച്ച് നശിപ്പിക്കാൻ രണ്ടാംതവണയും ശ്രമം. കഴിഞ്ഞദിവസം രാത്രി കടലാസിന് തീയിട്ട് ഓഫിസിനകത്തേക്ക് ഇടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഷട്ടറിനടിയിലൂടെ പെട്രോളൊഴിച്ച് തീയിട്ടിരുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി. സംഘം ഓഫിസിനുനേരെ നിരന്തരം ആക്രമണമുണ്ടാവുന്ന സാഹചര്യത്തിൽ 21ന് വൈകീട്ട് നാലിന് ജില്ല ക്ഷീരവികസന െഡപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ ഓഫിസിൽ സർവകക്ഷി യോഗം ചേരുമെന്ന് സംഘം പ്രസിഡൻറ് ഹമീദ് ആലിയോട്ട് അറിയിച്ചു. ഗ്രാമശ്രീ ട്രോഫി യുണീറ്റ പൈതോത്തിന് പേരാമ്പ്ര: പൈതോത്ത് ഗ്രാമശ്രീ ട്രോഫിക്കുവേണ്ടി നടത്തിയ വോളിബാൾ ടൂർണമ​െൻറിൽ ആതിഥേയരായ യുണീറ്റ പൈതോത്ത് ജേതാക്കളായി. പേരാമ്പ്ര ഡ്രീം ഹോം ഫർണിച്ചറിനെയാണ് നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചത്. പൈതോത്ത് ഗ്രാമശ്രീ െറസിഡൻറ്സ് അസോസിയേഷനും യുണീറ്റ സ്പോർട്സ് ക്ലബും സംയുക്തമായാണ് ടൂർണമ​െൻറ് സംഘടിപ്പിച്ചത്. കേരള താരം ഹഫീലി​െൻറ നേതൃത്വത്തിലാണ് യൂണീറ്റ ടീം കളത്തിലിറങ്ങിയത്. സംഘാടക സമിതി ചെയർമാൻ ടി.പി. പത്മനാഭൻ നമ്പ്യാർ ട്രോഫികൾ വിതരണം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വോളിബാൾ മേളയിൽ എട്ട് ടീമുകളാന്ന് മാറ്റുരച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.