കുടുംബസംഗമം

ചേമഞ്ചേരി: കാപ്പാെട്ട പുരാതന കുടുംബമായ ചീക്കിലോടൻകണ്ടി കുടുംബാംഗങ്ങൾ നടത്തിയ സംഗമം അഭയം സെക്രട്ടറി എം.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. എസ്.കെ. ഹംസ അധ്യക്ഷത വഹിച്ചു. അഫ്സൽ തിരുവങ്ങൂർ, മാജിദ ചെങ്ങോട്ടുകാവ് എന്നിവർ ക്ലാസെടുത്തു. കുഞ്ഞാലൻകണ്ടി അലി, മമ്മദ്കോയ മുസ്ലിയാർ, എം.സി. മമ്മദ്കോയ, പാത്തു, അഭിലാഷ് എന്നിവരെ ആദരിച്ചു. ക്വിസ്, ഒപ്പന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. 200ഒാളം പേർ പെങ്കടുത്ത പരിപാടിയിൽ അബ്ദുല്ലക്കോയ കണ്ണങ്കടവ്, റഷീദ് മുത്തുക്കണ്ടി, എസ്.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ശബാന റസീം ഖിറാഅത്ത് നടത്തി. നിസാർ മാസ്റ്ററുടെ നേതൃത്വത്തിൽ 'മെഹ്ഫിൽ സന്ധ്യയും' നടന്നു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചേമഞ്ചേരി: കാപ്പാട് ഗവ. മാപ്പിള യു.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി പ്രകാശനം ചെയ്തു. തിരുവങ്ങൂർ ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ എം.സി. മമ്മത്കോയ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് കെ.കെ. ബിജേഷ് അധ്യക്ഷത വഹിച്ചു. വി.പി. രോഹിണി, കെ. ബാലകൃഷ്ണൻ, നദീർ, നൗഷാദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദുല്ല സ്വാഗതവും ടി.പി. ലസിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.