വാണിമേൽ: പട്ടാപ്പകൽ ഭൂമിവാതുക്കൽ ടൗൺ മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം നാടിനെ നടുക്കി. പാക്യായി റോഡിലെ താഴെകണ്ടി സിറാജ് ആണ് സുഹൃത്ത് കല്ലുള്ളപറമ്പത്ത് റഷീദിെൻറ കുത്തേറ്റ് മരിച്ചത്. രാവിലെ പൊടുന്നനെ ആക്രമണം നടക്കുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. നേരത്തേ ഉറ്റ സുഹൃത്തുക്കളായവർ വേർപിരിഞ്ഞത് അടുത്തിടെയാണ്. ഇതോടെ ശത്രുത മൂർച്ഛിക്കുകയുണ്ടായി. രണ്ടാഴ്ച മുമ്പ് ഇരുവരും തമ്മിലുള്ള സംഘട്ടനത്തിൽ സിറാജിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി കഴിഞ്ഞ ദിവസമാണ് ഇയാൾ ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയത്. നേരത്തേയുള്ള കുടിപ്പകക്ക് തിരിച്ചടി നാട്ടുകാരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച റോഡരികിൽ നിൽക്കുകയായിരുന്ന റഷീദിനെ സിറാജ് അടിച്ചുവീഴ്ത്തിയത്. ഇതോടെ കൈയിൽ കരുതിയ കത്തികൊണ്ട് റഷീദ് മൂന്ന് കുത്തുകൾ കുത്തിയതോടെ സിറാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. യാത്രക്കാരും ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും അപ്രതീക്ഷിതമായുണ്ടായ ആക്രമണം കണ്ട് വിറങ്ങലിച്ചു. രാഷ്ട്രീയ സംഘർഷമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിച്ചത് പരിഭ്രാന്തിക്കിടയാക്കി. നാദാപുരം ഡിവൈ.എസ്.പി കെ. രാജുവിെൻറ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.