കോഴിക്കോട്: കോരപ്പുഴയിലെ പുതിയപാലത്തിനു സമീപം . ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. തലക്കുളത്തൂർ സ്വദേശിനി സുലേഖയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 11 ബി 1780 നമ്പർ ബൈക്കാണ് കത്തിയത്. ഇരുചക്ര വാഹനത്തിന് അമിത ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഓടിച്ചയാൾ വാഹനം റോഡരികിൽ നിർത്തി ഇറങ്ങിയതിനുശേഷമാണ് തീ പടർന്നത്. കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിൽനിന്നും രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. മാലിന്യത്തിന് തീപിടിച്ചു കോഴിക്കോട്: വെള്ളയിൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. വെള്ളയിൽ ജോസഫ് റോഡിന് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.