caption ജവഹര്‍ ഫുട്ബാൾ: ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ചാമ്പ്യന്മാര്‍ മാവൂർ: കൽപള്ളിയിൽ നടന്ന ജവഹര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാൾ ടൂര്‍ണമെൻറില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സബാന്‍ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ ട്രോഫി ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്വന്തമാക്കിയത്. മികച്ച കളിക്കാരനായി ജവഹര്‍ മാവൂരിെൻറ ബോറിസിനെയും ഗോള്‍ കീപ്പറായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടിെൻറ അന്‍ഷിദ് ഖാനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ശിഹാബ് ഗാലക്സി, ബാബു എം.എ പ്ലൈ എന്നിവര്‍ വിതരണം ചെയ്തു. ടൂര്‍ണമെൻറ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീം പക്സാന്‍, ടി.എം. ഷമീര്‍ ബാബു, പി.എം. ബഷീര്‍, പി.എം. ഹമീദ് എന്നിവര്‍ സംസാരിച്ചു. Photo mvr Jawahar football
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.