ദേശീയ വോളി ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രമുഖർ വിട്ടുനിന്നു കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടന ചടങ്ങിൽനിന്ന് മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിട്ടുനിന്നു. സ്വപ്നനഗരിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു എന്നതുമാത്രം. പിണറായി നേരിട്ട് എത്തുെമന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടിരുന്നത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരും പെങ്കടുത്തില്ല. മന്ത്രിസഭ യോഗമുള്ളതിനാലാണ് എത്താത്തെതന്നാണ് സംഘാടകരിലൊരാളുടെ വിശദീകരണം. മേയർ തോട്ടത്തിൽ രവീന്ദ്രനും സ്ഥലം എം.എൽ.എ എ. പ്രദീപ് കുമാറും തൊട്ടടുത്ത പ്രദേശത്തെ എം.എൽ.എയായ എം.കെ. മുനീറും ഉദ്ഘാടനത്തിനെത്തിയില്ല. ജില്ലയിലെ മുഴുവൻ എം.എൽ.എമാരെയും ചടങ്ങിേലക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരും എത്താത്തത് ദൂരുഹത വർധിപ്പിക്കുകയാണ്. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അധ്യക്ഷനായി എത്തിയത് മാത്രമാണ് സംഘാടകർക്ക് ആശ്വാസമായത്. കോർപറേഷൻ പ്രതിനിധിയായി വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണനും ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി മുക്കം മുഹമ്മദും മാത്രമാണ് ചടങ്ങിനെത്തിയവരിലെ പ്രമുഖർ. ജില്ല കലക്ടർ യു.വി. ജോസും എത്തിയില്ല. 2001ൽ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് കോഴിക്കോട്ട് നടന്നപ്പോൾ മന്ത്രിമാരടക്കമുള്ളവർ എത്തിയിരുന്നു. വോളിബാളിനെ കച്ചവടമാക്കാൻ സംഘാടകർ ശ്രമിക്കുന്നതായി പരാതിയുയർന്നതിനാലാണ് പ്രമുഖർ വിട്ടുനിന്നതെന്നാണ് സൂചന. സ്വാഗതം പറഞ്ഞ മുഖ്യസംഘാടകനും സ്പോൺസർമാരെയും സ്വപ്നനഗരിയിലെ ചാമ്പ്യൻഷിപ് വേദിയുെട ഉടമയെയും സുഖിപ്പിക്കാനാണ് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ശ്രമിച്ചത്. മത്സരം നടക്കുന്ന സ്വപ്നനഗരിയിൽ വ്യാപാരമേളയുെട പ്രതീതിയാണ്. വ്യാപാരമേളക്ക് ആളെക്കൂട്ടാനാണ് ശ്രമെമന്നും വോളിബാൾ പ്രേമികൾ ആേരാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.