photo pk04 (monday folder) കോഴിക്കോട്: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് ആദരം. മലബാർ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിലാണ് റെയിൽവേയിലെ 29 ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. എം.കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏറ്റെടുക്കുന്ന ദൗത്യം ആത്മാർഥതയോടെ ചെയ്യുന്നതിനുള്ള അംഗീകാരമാണിതെന്നും തൊഴിലാളികൾക്കുള്ള ആനൂകൂല്യം നേടിക്കൊടുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്കുള്ള ഉപഹാരം എം.പി കൈമാറി. കോഴിക്കോട് റെയിൽവേ ഡയറക്ടർ പി. മൊയ്തീൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു. മർഡോക് ചെയർമാൻ എം.പി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. എ.സി. മോഹൻ, ഉമ്മർ പാണ്ടികശാല, ജോസഫ് മാത്യു, കെ.പി.യു. അലി, പി.പി. ജോയ്, പി. അബ്്ദുൾ ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.