അൽഹുദ സ്‌കൂൾ വാർഷികം സമാപിച്ചു

നാദാപുരം: മൂന്നു ദിവസമായി നടന്നുവരുന്ന അൽഹുദ യു.പി സ്‌കൂൾ 33ാം വാർഷികം സമാപിച്ചു. സമാപനസമ്മേളനം നാദാപുരം സബ് ഇൻസ്‌പെക്‌ടർ എൻ.കെ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.വി. മമ്മു അധ്യക്ഷത വഹിച്ചു. കെ.ജി വിദ്യാർഥികൾക്കായി നടത്തിയ പെയിൻറിങ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള 'സ്നേഹമുദ്ര' സ്വർണമെഡൽ നരിക്കോൾ ഹമീദ് ഹാജിയും സ്‌കൂളിലെ മികച്ച വിദ്യാർഥി പി.വി. ലുബ്‌നക്കുള്ള അവാർഡ് ടി.ഐ.എം സെക്രട്ടറി വി.സി. ഇഖ്ബാലും കൈമാറി. കെ.കെ. ഇഖ്ബാൽ, കെ. പദ്മനാഭൻ, കെ.എം. കുഞ്ഞബ്ദുല്ല, പി.പി. കുഞ്ഞബ്ദുല്ല, കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.