സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാസ്​റ്റർ പ്ലാൻ പ്രകാശനവും

തണ്ണീർപന്തൽ: മംഗലാട് പറമ്പിൽ ഗവ. യു.പി സ്കൂളിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തുക അനുവദിച്ച് തയാറാക്കിയ ഒന്നാം ക്ലാസ് ഒന്നാംതരം സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം പ്രസിഡൻറ് എം.എം. നഷീദ നിർവഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനി​െൻറ പ്രകാശനം തോടന്നൂർ ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ നിർവഹിച്ചു. വിദ്യാർഥികളുടെ പഠന അഭിരുചി ടെസ്റ്റും രക്ഷിതാക്കൾക്കുള്ള ശിൽപശാലയും നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് നൗഷാദ് തയ്യിൽ, എസ്.എം.സി ചെയർമാൻ നാസർ പള്ളിക്കുനി, ഹെഡ്മാസ്റ്റർ പവിത്ര സാഗർ, കെ.പി. രതീഷ്, എം.എം. മുഹമ്മദ്, നാസർ ആക്കായിൽ, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.