വൃക്ഷത്തൈ സം​രക്ഷിച്ചാൽ സമ്മാനം

വൃക്ഷത്തൈ സംരക്ഷിച്ചാൽ സമ്മാനം കോഴിക്കോട്: നട്ടുവളർത്തുന്ന വൃക്ഷത്തൈകളുടെ ഒാരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാക്കുന്ന ചിത്രം അപ്ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടാൻ അവസരം. വൃക്ഷത്തൈ പരിപാലനത്തിന് പുതിയ രീതി അവലംബിക്കുന്നതിലൂടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് മരങ്ങൾ വളരാൻ സാഹചര്യമൊരുങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. www.GreenCleanEarth.org എന്ന വെബ്സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്യേണ്ടത്. കാർ, ബൈക്ക്, സ്വർണനാണയങ്ങൾ, പഠനോപകരണങ്ങൾ എന്നിവയാണ് സമ്മാനം. അപ്ലോഡ് ചെയ്യുന്ന ഫോേട്ടാകൾ പിന്നീട് യുനൈറ്റഡ് നാഷൻസ് എൻവിറോൺമ​െൻറ് പ്രോഗ്രാമിന് (യു.എൻ.ഇ.പി) സമർപ്പിക്കും. റൊയാഡ് ഗ്രൂപ്, എമറാൾഡ് ഗ്രൂപ്, കാലിക്കറ്റ് യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിശദ വിവരങ്ങൾക്ക് 9645119474 നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ഗ്രീൻ ക്ലീൻ ചീഫ് പാട്രൺ പ്രഫ. ശോഭീന്ദ്രൻ, ജിസം ഫൗണ്ടേഷൻ എക്സി. ഡയറക്ടർ എൻജിനീയർ കെ. ഇഖ്ബാൽ, വടേക്കണ്ടി നാരായണൻ, എ.വി.എ. റഫീഖ്, പി. അനിൽ, അഷ്റഫ് കക്കാട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.