ബോട്ട്​ സമരം: തീരദേശ മേഖലയിൽ പിരിമുറുക്കം

ബോട്ട് സമരം: തീരദേശ മേഖലയിൽ പിരിമുറുക്കം പുതിയാപ്പ: മത്സ്യബന്ധന ബോട്ട് സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ തീരദേശ മേഖലയിൽ പിരിമുറുക്കം. ഒാൾ കേരള ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷ​െൻറ ആഹ്വാനപ്രകാരം നാലായിരത്തോളം ബോട്ടുടമകൾ സമരത്തിലായതോടെ തീരദേശ മേഖലയിലെ പട്ടിണിയും അരക്ഷിതാവസ്ഥയും വർധിച്ചു. ഒന്നര ലക്ഷത്തോളം അനുബന്ധ തൊഴിലാളികളും ബോട്ട് സമരംമൂലം പ്രതിസന്ധി നേരിടുകയാണ്. തൊഴിലെടുത്താൽ പോലും അന്നന്നത്തെ ഉപജീവനത്തിനു പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഒരാഴ്ചയായി ജോലിയില്ലാത്തതുമൂലം വറുതിയിലാണ്. മത്സ്യത്തൊഴിലാളികളോട് അവഗണയാണെന്ന ചിന്ത ഒാഖി ദുരന്തത്തോടെയാണ് തൊഴിലാളികൾക്കിടയിലും കുടുംബങ്ങളിലും രൂപപ്പെട്ടത്. സമരം ഒത്തുതീർക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്നാരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെയും സർക്കാറിനെതിരെയും കക്ഷിരാഷ്ട്രീയ ഭേദമന്യേ തൊഴിലാളികൾ തിരിയുന്ന അവസ്ഥയുണ്ട്. ആഭരണങ്ങൾ പണയംവെച്ചും ബാങ്ക് ലോൺ എടുത്തും ബോട്ടും മറ്റും വാങ്ങിയവരുടെ തിരിച്ചടവ് പലതും തെറ്റി ബാങ്ക് ഭീഷണി നേരിടുന്നത് ബോട്ട് ഉടമകളെയും തൊഴിലാളികളെയും അസ്വസ്ഥരാക്കുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.