കൽപറ്റ: മുത്തങ്ങ സമരത്തിെൻറ 15ാം വാര്‍ഷിക ഭാഗമായി ആദിവാസി ഗോത്രമഹാസഭയുടെ പേരിൽ തിങ്കളാഴ്ച മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടക്കും. എൻ.ഡി.എക്കൊപ്പമുള്ള സി.കെ. ജാനുവിെൻറ നേതൃത്വത്തില്‍ കല്‍പറ്റയിലും ആദിവാസി ഗോത്രമഹാസഭ കോഒാഡിനേറ്റർ എം. ഗീതാനന്ദെൻറ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലുമാണ് പരിപാടികള്‍ നടക്കുന്നത്. ജാനുവിെൻറ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ നടത്തുന്ന പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ടിന് മുത്തങ്ങയില്‍ ഗോത്രപൂജയും തുടര്‍ന്ന് ദീപശിഖ പ്രയാണവും നടത്തും. പത്തുമണിക്ക് കല്‍പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ജോഗി അനുസ്മരണ പരിപാടി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുത്തങ്ങയിലും ബത്തേരിയിലുമായാണ് എം. ഗീതാനന്ദെൻറ നേതൃത്വത്തിൽ പരിപാടികൾ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്തിന് മുത്തങ്ങയിൽ ജോഗി അനുസ്മരണം നടക്കും. വൈകീട്ട്് മൂന്നിന് ബത്തേരി ടിപ്പു സുൽത്താൻ പ്രെയ്സിൽ നടക്കുന്ന സമ്മേളനം ഗോത്ര വർഗ നേതാവ് സോണി സോറി ഉദ്ഘാടനം ചെയ്യും. മുത്തങ്ങ കേസ് വിചാരണ ആരംഭിക്കുന്നതിനെ തുടർന്ന് കേസ് ഡിഫന്‍സ് കമ്മിറ്റിക്ക് രൂപംനല്‍കും. 20ന് രാവിലെ ഒമ്പതിന് 'ആദിവാസി ഭൂമി: വനാവകാശ സമരങ്ങളും പുതിയ വെല്ലുവിളികളും' എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ സെമിനാർ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.