വിദ്യയുടെ വെളിച്ചം പരത്തി ശിഷ്യരുടെ ഗുരുദക്ഷിണ blurb ഡോ. ഇസ്മായിൽ മരുതേരിയുടെ നേതൃത്വത്തിലെ വാട്സ്ആപ് കൂട്ടായ്മയിലൂടെ നാടാകെ സേവനവുമായി ശിഷ്യർ കോഴിക്കോട്: അധ്യാപകനും പ്രിയശിഷ്യരും തമ്മിലെ സ്നേഹബന്ധം നാടിന് നന്മയായി ഒഴുകുകയാണ്. പലനാടുകളിൽ അധ്യാപനം നടത്തിയ ഡോ. ഇസ്മായിൽ മരുതേരിയും ലോകത്തിെൻറ വിവിധ കോണുകളിലുള്ള അദ്ദേഹത്തിെൻറ ശിഷ്യരും ഒന്നിച്ച എം.പി.ജി (മൈ സ്പെഷ്യസ് ജെംസ്) എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് സ്നേഹബന്ധം നാടിന് സാന്ത്വനവും നന്മയുമായി പടരുന്നത്. ശിഷ്യരായ നൂറോളം പ്രഫഷനലുകളാണ് വാട്സ്ആപ് കൂട്ടായ്മയിലുള്ളത്. 2015 നവംബറിലായിരുന്നു തുടക്കം. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുള്ള പല പ്രായക്കാർ ഒരേ മനസ്സോടെ ഒന്നായപ്പോൾ ഒരുപാട് സേവനപ്രവർത്തനങ്ങൾ രൂപംകൊണ്ടു. അത്തരത്തിലൊന്നായിരുന്നു കോഴിക്കോെട്ട ആശാഭവൻ സന്ദർശനം. ജോലിയുടെ ഭാഗമായി അവിടം സന്ദർശിക്കാനിടയായ ഗ്രൂപ്പിലൊരാൾ അന്തേവാസികളുടെ വേദനകൾ പങ്കുവെച്ചപ്പോൾ അവരെ എങ്ങനെ സഹായിക്കാമെന്നായി ആലോചനകൾ. ഒരാഴ്ചക്കകം 60,000ത്തോളം രൂപ സ്വരുക്കൂട്ടി അത്യാവശ്യം സാധനങ്ങളുമായി ഏതാനും അംഗങ്ങൾ ആശാഭവനിലെത്തി. കുറച്ചുനേരത്തെ ഇടപഴകൽകൊണ്ട് അവർക്ക് വേണ്ടത് രുചികരമായ ഭക്ഷണമോ മോടിയേറിയ വസ്ത്രങ്ങളോ അല്ല, സ്േനഹത്തിലൂന്നിയ സാന്നിധ്യമാണെന്ന് മനസ്സിലാക്കി. വീണ്ടുമൊരിക്കൽക്കൂടി വരാമെന്നു വാക്കുനൽകിയാണ് അംഗങ്ങൾ പടിയിറങ്ങിയത്. നിർധനരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകിയായിരുന്നു തുടക്കം. ഒറ്റദിവസം കൊണ്ട് ദയ പെയിൻ ആൻഡ് പാലിയേറ്റിവ് ഗ്രൂപ്പിെൻറ കുടകൾ വാങ്ങി അരലക്ഷത്തോളം രൂപ പിരിച്ചെടുത്തത് മറ്റൊന്ന്. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റുമായി സഹകരിച്ച് പാവപ്പെട്ട ഒരാൾക്ക് വീട് നിർമിച്ചു. വൃക്കരോഗികൾക്ക് വൈദ്യസഹായം നൽകി. കരുവണ്ണൂർ ഗവ. ജി.യു.പി സ്കൂളിൽ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ക്ലാസ്മുറികൾ ആധുനീകരിച്ചതാണ് സേവനപ്രവർത്തനങ്ങളിൽ ഒടുവിലത്തേത്. പി.ടിഎയുടെയും സർക്കാറിെൻറയും അഭ്യുദയകാംക്ഷികളുടെയും സഹകരണേത്താടെ കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും എം.പി.ജി ഉദ്ദേശിക്കുന്നുണ്ട്. കരുവണ്ണൂർ ജി.യു.പി സ്കൂളിൽ നടന്ന പരിപാടി തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി.ജി ഗ്രൂപ്പിെൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ചർച്ചയാകുന്ന കാലത്ത് ഒരു വാട്സ്ആപ് കൂട്ടായ്മക്ക് എങ്ങനെ സമൂഹത്തോട് ചേർന്നുനിൽക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണീ കൂട്ടായ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.