*ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സിനും പഴയ ഗോഡൗണിനുമാണ് തീപിടിച്ചത് കല്‍പറ്റ: ഗൂഡലായിയിൽ സ്വകാര്യ കെട്ടിടത്തിെൻറ പരിസരത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവര്ത്തിക്കുന്നതിെൻറ പരിസരത്തെ പഴയ ഗോഡൗണ്‍ കെട്ടിടത്തിനും ആൾത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിനുമാണ് തീപിടിച്ചത്. സമീപത്തായി ബി.ജെ.പി ഓഫിസ്, ആധാരമെഴുത്ത് ഓഫിസുകൾ, സ്റ്റുഡിയോ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യസമയത്ത് കൽപറ്റ ഫയര്‍ ഫോഴ്‌സ് എത്തിയതും നാട്ടുകാരുടെ സഹായത്തോടെ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതും വന്‍ ദുരന്തം ഒഴിവാക്കി. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഗോഡൗണിലുണ്ടായിരുന്ന പഴയ ടെലിവിഷന്‍ പാര്‍ട്‌സുകള്‍ ഉൾപ്പെടെയുള്ളവ പൂര്‍ണമായും കത്തിനശിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ ആൾത്താമസമില്ലാത്തതും ദുരന്തത്തിെൻറ വ്യാപ്തി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.