ബസ്സമരം: ആശുപത്രിയിലെത്താൻ സൗജന്യ കാർ യാത്ര കോഴിക്കോട്. സ്വകാര്യ ബസ് പണിമുടക്കിയപ്പോള്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ (ബി.ആർ.സി.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ യാത്ര സംഘടിപ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് മെഡിക്കല്‍ കോളജ്് ആശുപത്രിയിലേക്കാണ് കാറുകൾ ഒാടിയത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയവരെ വീടുകളില്‍ എത്തിക്കാനും ഇവര്‍ മുന്‍കൈയെടുത്തു. 12 കാറുകളിലായി നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ സര്‍വിസ് നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി പി. വിപുല്‍നാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നിയാസ് കാരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ബസ് സമരം അവസാനിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും തുടര്‍ച്ചയായി സേവനം ഉണ്ടാകുമെന്ന് ഇവര്‍ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് നൗഷാദ് തെക്കെയില്‍, ജനറല്‍ സെക്രട്ടറി ഷരീഫ് മലയമ്മ, ഷാഹുല്‍ മടവൂര്‍, ധനേഷ് ചങ്ങരോത്ത് കുന്നുമ്മല്‍, അമൃത് കൃഷ്ണന്‍ കണ്ണാടിപ്പൊയില്‍, സി. മെഹസിം, കെ. അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.