മാനന്തവാടി: മത്സ്യം പിടിക്കുന്നതിനിടെ പുഴയിൽനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. എടവക പഞ്ചായത്തിലെ വാളേരി കുനിക്കരച്ചാൽ പാറക്കടവ് പുഴക്കടവില്‍നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. മഹാവിഷ്ണുവിെൻറയും അയ്യപ്പെൻറയും വെണ്ണക്കല്ലിൽ കൊത്തിയ വിഗ്രഹങ്ങളാണ് കണ്ടുകിട്ടിയത്. സമീപത്തെ തരുവണമുറ്റം കുറിച്യ കോളനിയിലെ യുവാക്കള്‍ മത്സ്യം പിടിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിലാണ് വിഗ്രഹങ്ങള്‍ കണ്ടത്. വല കുടുങ്ങിയത് പരിശോധിച്ചപ്പോഴാണ് വിഗ്രഹം കണ്ടെത്തിയത്. വിവരമറിെഞ്ഞത്തിയ മാനന്തവാടി എസ്.ഐ കെ.വി. മഹേഷിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം വിഗ്രഹങ്ങൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. SATWDL2 മീൻ പിടിക്കുന്നതിനിടെ കണ്ടെത്തിയ മഹാവിഷ്ണുവിെൻറയും അയ്യപ്പെൻറയും വിഗ്രഹങ്ങൾ 'തുറക്കുന്ന വാതായനങ്ങള്‍' കല്‍പറ്റ: ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി കൽപറ്റ എന്‍.എം.എസ്.എം ഗവ. കോളജിനെ അടുത്തറിയാൻ പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കുമായി 'തുറക്കുന്ന വാതായനങ്ങള്‍' എന്ന പേരില്‍ പരിപാടി നടത്തുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 20, 21 തീയതികളിലാണ് പരിപാടി. 21ന് രാവിലെ 10.30ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പൽ ഡോ. കെ.എം. ജോസ് അധ്യക്ഷത വഹിക്കും. 21നാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. വാര്‍ത്തസമ്മേളനത്തില്‍ അസി. പ്രഫ. വര്‍ഗീസ് ആൻറണി, സൗമ്യ മത്തായി, കെ.എസ്. ഷീജ എന്നിവര്‍ പങ്കെടുത്തു. പുരസ്കാര നിറവിൽ വാളാട് ഹൈസ്കൂൾ മാനന്തവാടി: നവതി ആഘോഷിക്കുന്ന വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും പുരസ്കാര തിളക്കം. തിരുവനന്തപുരത്ത് നടന്ന ജൈവശാസ്ത്ര കോൺഗ്രസിൽ 'പരമ്പരാഗത ആദിവാസി കൃഷി രീതികളുടെ ശാസ്ത്രീയ പഠനം' എന്ന വിഷയത്തിൽ യു.പി വിഭാഗം കുട്ടികൾ നടത്തിയ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. ഗവേഷണ പഠനങ്ങളുടെ പ്രബന്ധാവതരണവും ദേശീയ ശാസ്ത്ര ദിനാഘോഷവും 21 മുതൽ 25 വരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നെൽകൃഷിയിലും മറ്റു വിളകളിലും നടത്തുന്ന പ്രകൃതിക്കനുയോജ്യമായ കൃഷിരീതിയാണ് പ്രകൃതിയെയും ജൈവ വൈവിധ്യത്തെയും നിലനിർത്തുന്നത് എന്നതിനെ മുൻനിർത്തി ഒരു വർഷം നീണ്ടുനിന്ന പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിനി സ്മൃതി സതീഷിെൻറ നേതൃത്വത്തിൽ ജോയൽ ബ്രിജേഷ്, ഫാത്തിമ റിഫ, സുബിൻ ജോസ്, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. 21ന് ചിത്രരചന മത്സരവും, 22ന് പ്രബന്ധരചന മത്സരവും നടക്കും. സംസ്ഥാന ശാസ്ത്ര -സാേങ്കതിക പരിസ്ഥിതി കൗൺസിലിെൻറ സഹകരണത്തോടെ 24, 25 തീയതികളിൽ ശാസ്ത്ര ക്യാമ്പ് നടക്കും. ഡോ. കമലാക്ഷൻ കോക്കൽ, ഡോ. ജാഫർ പാലോട്ട്, ഡോ. അബ്ദുല്ല പാലേരി, പി.കെ. വിഷ്ണുനാഥ് തുടങ്ങിയ ശാസ്ത്രജ്ഞർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ശാസ്ത്രജ്ഞർ കുട്ടികളുമായി സംവദിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ്കുമാർ, പി.ടി.എ പ്രസിഡൻറ് കെ.എം. പ്രകാശൻ, പി. ഹനീസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.