കക്കട്ടിൽ: കടത്തനാടിെൻറ ഗ്രാമ്യഭാഷ നർമമധുരമായ സാഹിത്യകൃതികളിലൂടെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ അക്ബർ കക്കട്ടിലിെൻറ സ്മരണകളുമായി പ്രിയപ്പെട്ടവർ രണ്ടാംവർഷവും എടച്ചേരി തണൽ അഗതിമന്ദിരത്തിൽ സംഗമിച്ചു. കക്കട്ടിലെ സൗഹൃദകൂട്ടായ്മയായ കൂട്ടിെൻറ നേതൃത്വത്തിലാണ് സുഹൃത്തുക്കളും ശിഷ്യരും സഹപ്രവർത്തകരും മാഷിെൻറ ചരമദിനത്തിൽ തണലിലെത്തിയത്. അന്തേവാസികൾക്കൊപ്പം െചലവഴിച്ചും അവർക്ക് ഭക്ഷണമൊരുക്കിയും നടന്ന അനുസ്മരണ ചടങ്ങ് ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാസർ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ഇ.പി. സജീവൻ, അഖിലേന്ദ്രൻ നരിപ്പറ്റ, സി.കെ. അബു, പി.കെ. ഹരീന്ദ്രനാഥ്, എം.പി. ഷമീർ, പി.പി. അനൂപ് കുമാർ, ബാബുരാജ് വട്ടോളി, അജയകുമാർ, കെ. മുഹമ്മദ്, പി. പുരുഷോത്തമൻ, വി.പി. കാസിം, മോഹനൻ വട്ടോളി, സി. സൂപ്പി, ഇല്യാസ്, എസ്.എസ്. സുഹൈൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.