Basheer Vallikkunnu facebook.com/vallikkunnu പിണറായി സഖാവിനോടും കണ്ണൂരിലെ സി.പി.എം നേതാക്കളോടും എളിമയോടെ ഒരുകാര്യം അഭ്യർഥിക്കാനുണ്ട്... കൊല്ലാൻ ആളെ വിടുമ്പോൾ മാട്ടിറച്ചി വെട്ടുന്നതുപോലെ തുണ്ടം തുണ്ടമാക്കരുതെന്ന് പറയണം. ഒന്നോ രണ്ടോ വെട്ടിന് പണി കഴിപ്പിക്കാനുള്ള ക്വട്ടേഷൻ മാത്രം കൊടുക്കുക. ടി.പിയെ 51 തുണ്ടമാക്കിയതുപോലെ, ശുഹൈബിനെ വെട്ടി വെട്ടി മുറിച്ചതുപോലെ ചെയ്യരുതെന്ന് പറയാനുള്ള ദയയെങ്കിലും നിങ്ങൾ കാണിക്കണം. രാഷ്ട്രീയ ശത്രുക്കളെ വകവരുത്തരുതെന്ന് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആ പരിപാടി നിങ്ങളും നിങ്ങളുടെ പാർട്ടിയും നിർത്തില്ല... ചോരച്ചെങ്കൊടി പിടിച്ചു പിടിച്ച് ചോരയോട് വല്ലാത്തൊരു മത്ത് പിടിച്ചിട്ടുണ്ട് നിങ്ങൾക്ക്. അതുകൊണ്ട് ആ പരിപാടി നിർത്തണ്ട... അത് തുടർന്നോട്ടെ... പക്ഷേ, ദഹിപ്പിക്കാനാണെങ്കിലും ഖബറടക്കാനാണെങ്കിലും വല്ലാതെ വികൃതമാകാത്ത ഒരു ശരീരം തിരിച്ചുകിട്ടാനുള്ള അവകാശമെങ്കിലും ജീവൻ പോകുന്ന മനുഷ്യരുടെ വീട്ടുകാർക്ക് നൽകണം. ആ ഒരു ഉപകാരം ചെയ്‌താൽ തന്നെ കേരളജനത നിങ്ങളോട് കടപ്പാടുള്ളവരായിരിക്കും. VT Balram facebook.com/vtbalram സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്തു തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിെനക്കുറിച്ചും ഒരക്ഷരം മിണ്ടാതെ 'മാണിക്യമലരായ പൂവി'െയക്കുറിച്ച് ആവിഷ്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട്, താൻ ആദ്യം ഇതിെനക്കുറിച്ച് പറഞ്ഞിട്ട് പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.