നാദാപുരം: വഴിതെറ്റിയെത്തി ഒറ്റപ്പെട്ട പെൺമയിൽ ഏറെക്കാലമായി നാട്ടിൽ വിലസുകയാണ്. എടച്ചേരി കുനിയൽ താഴ പള്ളിക്ക് സമീപമുള്ള തൈക്കണ്ടമാണ് ഇപ്പോൾ ഇതിെൻറ താവളം. കളിയാംവെള്ളി കനാലിനോട് ചേർന്നുകിടക്കുന്ന ജനവാസമില്ലാത്ത കൈത്തോടുകളുടെ തീരത്തും പൊന്തക്കാടുകളിലുമായി സ്വൈരവിഹാരത്തിലാണ്. രണ്ടുമാസത്തിലേറെയായി ഈ പ്രദേശത്ത് കാണുന്ന മയിൽ ഈയടുത്ത കാലത്താണ് വീട്ടുപറമ്പിലേക്ക് എത്താൻ തുടങ്ങിയത്. ഏറെനേരം വീട്ടു പറമ്പുകളിലൂടെ സഞ്ചരിക്കുമെങ്കിലും കുട്ടികളടക്കമുള്ളവർ പിന്തുടരുമ്പോഴേക്ക് അകലങ്ങളിലേക്ക് പറന്നകലും. കുട്ടികളടക്കമുള്ളവർക്ക് കൗതുകക്കാഴ്ചയാവുകയാണ് മയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.