കോഴിക്കോട്: ഇന്ത്യയുടെ ആദ്യത്തെ ഹൈകമീഷണറും മുന്‍ പ്രതിരോധമന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് അദ്ദേഹത്തിെൻറ പ്രവർത്തനകേന്ദ്രമായ ബ്രിട്ടനില്‍ നിത്യസ്മാരകമില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു. കൃഷ്ണമേനോന്‍ ഹൈകമീഷണറായി ഏറെക്കാലം സേവനമനുഷ്ഠിച്ച ലണ്ടൻ ഇന്ത്യാഹൗസിനടുത്ത ഹോള്‍ബോനിലെ കെട്ടിടത്തിൽ സ്ഥാപിക്കാനുള്ള അര്‍ധകായപ്രതിമയാണ് തയാറായത്. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഈസ്റ്റ്ഹില്ലിൽ കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ പ്രതിനിധികള്‍ക്ക് പ്രതിമ കൈമാറും. ആർട്ടിസ്റ്റ് ശെല്‍വരാജാണ് വെങ്കലത്തിൽ പ്രതിമ തയാറാക്കിയത്. ഗണപത് സ്കൂളിലും ഗുരുവായൂരപ്പന്‍ കോളജിലും പഠിച്ച മേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഹാരോള്‍ഡ് ലാസ്കിയുടെ ശിഷ്യനായിരുന്നു. ബ്രിട്ടനെതിരെ സമരം നടക്കുമ്പോള്‍ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിെര പ്രതിഷേധങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏഷ്യന്‍ലൈറ്റ് പത്രത്തിെൻറ ആഭിമുഖ്യത്തിലാണ് സ്മാരകമുയരുന്നത്. പ്രതിമ കൈമാറല്‍ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ഏഷ്യന്‍ലൈറ്റ് മാനേജിങ് എഡിറ്റര്‍ അനസുദ്ദീന്‍ അസീസ്, ലണ്ടനിലെ ബ്രസ്റ്റോള്‍ ലബോറട്ടറി ഉടമ തെമ്പാലത്ത് രാമചന്ദ്രൻ, ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ ഹരിദാസ് തെക്കേമുറി എന്നിവര്‍ പ്രതിമ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.