അവർ കൈകോർത്തു; സഹപാഠിക്ക് സ്വപ്നഭവനം ഒരുങ്ങി

വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് രണ്ടരമാസം കൊണ്ട് സ്നേഹവീട് ഒരുക്കിയത് വടകര: രണ്ടരമാസം കൊണ്ട് നിർധനയായ വിദ്യാർഥിക്ക് സ്നേഹവീട് ഒരുക്കാനായതി‍​െൻറ നിർവൃതിയിലാണ് വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും മാനേജ്മ​െൻറും. സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിക്കാണ് മലാറക്കൽ പ്രദേശത്ത് ഒമ്പതര ലക്ഷം രൂപ മുടക്കി സ്വപ്നഭവനം നിർമിച്ചു നൽകിയത്. വീടി‍​െൻറ താക്കോൽദാനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഡ് മെംബറായ ഫെബിന സാലിമാണ് വീടി​െൻറ കാര്യം ആദ്യമായി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിദ്യാർഥികളും അധ്യാപകരും തങ്ങൾക്കാവുന്ന പരമാവധി വിഹിതം വീട് നിർമാണ ഫണ്ടിലേക്ക് നൽകി. ഇതിനിടെ എട്ടാംതരത്തിൽ പഠിക്കുന്ന നഹ അഷ്റഫ് എന്ന വിദ്യാർഥിനി കുടുബ വാട്സ്ആപ് കൂട്ടായ്മയിലൂടെ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചത് മറ്റു വിദ്യാർഥികൾക്കും പ്രേരണയായി. വി.എച്ച്.എസ്.ഇയിലെ പൂർവവിദ്യാർഥി സംഘടന രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകി. വില്യാപ്പള്ളിയിലെ 'മലാർക്കൽ' പ്രദേശത്തെ 'ചങ്ങായീസ്' എന്ന യുവജന കൂട്ടായ്മയാണ് വീട് നിർമിക്കാനാവശ്യമായ നാല് സ​െൻറ് സ്ഥലം ആറുലക്ഷം രൂപ ചെലവിൽ വാങ്ങി നൽകിയത്. സ്കൂൾ എൻ.എസ്.എസ് യൂനിറ്റി‍​െൻറ നേതൃത്വത്തിലായിരുന്നു വീട് നിർമാണം. പ്രോഗ്രാം ഓഫിസർ വി.പി. ഉബൈദ് നിർമാണത്തിന് മേൽനോട്ടം വഹിച്ചു. ബാനി അസോസിയേറ്റ്സിലെ ആർകിടെക്റ്റുകളായ റിസ്വാൻ റിയാസ്, ഷാജബീൻ എന്നിവർ സാങ്കതേിക സഹായങ്ങൾ നൽകി. ചെയർമാൻ ഫെബിന സാലിം, പി.ടി.എ പ്രസിഡൻറ് ടി.പി. ഹസ്സൻ, മാനേജർ കാര്യാട്ട് കുഞ്ഞമ്മദ്, പ്രധാനധ്യാപകൻ കെ.കെ. കുമാരൻ, പ്രിൻസിപ്പൽ കെ.കെ. കാസിം, ആർ. യുസുഫ് ഹാജി, കൺവീനർ വി.പി. ഉബൈദ്, രാമകൃഷ്ണൻ, പി. മൊയ്തീൻ, എം.കെ. റഫീഖ്, പി. റാഷിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.