കോടഞ്ചേരി: വേളങ്കോട് ലക്ഷംവീട് കോളനിയിൽ വീട്ടിൽ കയറി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും ആക്രമിച്ചതിനെതുടർന്ന് ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ആറു പേർ കൂടി റിമാൻഡിലായി. സി.പി.എം കല്ലന്ത്രമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലിൽ (51), വടക്കേടത്തു രഞ്ജിത്(35), പുത്തൻകണ്ടത്തിൽ ജോയി മാർക്കോസ് (40), മലാംപറമ്പിൽ സെയ്തലവി(40), നക്ളികാട്ടുകുഴിയിൽ സരസു(60), വലിയപറമ്പിൽ ബിനോയി (38) എന്നിവരാണ് റിമാൻഡിലായത്. കോടഞ്ചേരി എസ്.ഐ കെ.ടി. ശ്രീനിവാസെൻറ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നേരേത്ത അറസ്റ്റിലായ പ്രജീഷ് ഗോപാലൻ റിമാൻഡിലാണ്. ലക്ഷംവീട് കോളനിയിലെ തേനാംകുഴിയിൽ സിബി ചാക്കോയുടെ നാലരമാസം ഗർഭിണിയായ ഭാര്യ ജോസ്നയെയും ഇവരുടെ മൂന്ന് മക്കളെയും വീട്ടിൽ കയറി ആക്രമിക്കുകയും ഗർഭസ്ഥ ശിശു മരിക്കാനിടയായെന്നുമാണ് കേസ്. മർദനത്തിൽ പരിക്കേറ്റ ജോസ്നയുടെ നാലരമാസം വളർച്ചയായ ഗർഭസ്ഥശിശു രക്തസ്രാവത്തെതുടർന്ന് മെഡിക്കൽ കോളജിൽ മരിക്കുകയായിരുന്നു. പ്രതികൾ അറസ്റ്റിലായതോടെ സിബിയും കുടുംബവും കോടഞ്ചേരി പൊലീസ് സ്റ്റേഷനുമുന്നിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.