തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ്: സർക്കാർ ഓഫിസുകൾക്ക് 28ന് അവധി

കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ തലപ്പെരുമണ്ണ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കുന്നതിനാൽ മണ്ഡലത്തിലെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും വിദ്യാലയങ്ങൾക്കും അന്ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫാക്ടറികളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന മണ്ഡലത്തിലെ സമ്മതിദായകർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സമ്പൂർണ മദ്യനിരോധനം കോഴിക്കോട്: ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ തലപ്പെരുമണ്ണ നിയോജക മണ്ഡലത്തിൽ ഫെബ്രുവരി 26ന് വൈകീട്ട് അഞ്ചിന് ശേഷവും 27, 28, 29 തീയതികളിൽ സമ്പൂർണ മദ്യനിരോധനവും ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. 'സ്നേഹപൂർവം മുഖ്യമന്ത്രിക്ക്' കത്തെഴുത്ത് മത്സര വിജയികൾക്കുള്ള സമ്മാനദാനം നാളെ കോഴിക്കോട്: കേരളത്തി​െൻറ നഷ്ടപ്പെട്ടുപോവുന്ന ഹരിതാഭയും കാർഷിക സംസ്കാരവും തിരിച്ചു പിടിക്കുന്നതിനും പരിസ്ഥിതി- ജല സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ ഹരിത കേരളത്തി​െൻറ പ്രചാരണാർഥം സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ 'സ്നേഹപൂർവം മുഖ്യമന്ത്രിക്ക്' കത്തെഴുത്ത് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി സമ്മാനദാനം നിർവഹിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.