മോഹൻലാലിന് ആദരം സമർപ്പിച്ചു ദുബൈ: ദേശത്തിെൻറയും ഭാഷയുടെയും അതിരുകളില്ലാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിനിർത്തി ആഗോള ഗ്രാമത്തിൽ മീഡിയവൺ പ്രവാസോത്സവം ചരിത്രമെഴുതി. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് നിലപാടുകളുടെ വേറിട്ട സംസ്കാരം തീർത്ത മീഡിയവൺ ചാനലിെൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഉത്സവവേദി അഭിനയ തികവിെൻറ നാലു പതിറ്റാണ്ട് പിന്നിട്ട നടന വിസ്മയം മോഹൻലാലിനുള്ള ആദര ചടങ്ങുകൂടിയായി. ദുബൈ ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി ലോകമെമ്പാടുമുള്ള കലാസ്നേഹികൾക്കു വേണ്ടി മീഡിയവണിെൻറ ഉപഹാരം ലാലിന് സമർപ്പിച്ചു. െഎഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് െസക്രട്ടറിയും മീഡിയവൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ടി.കെ. ഫാറൂഖ് ആമുഖ സന്ദേശം നൽകി. പിന്നണി ഗാന രംഗത്ത് 35 വർഷം പിന്നിട്ട പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സുരഭി ലക്ഷ്മിയും ആദരിക്കപ്പെട്ടു. ഇരുവർക്കുമുള്ള ഉപഹാരം മോഹൻലാൽ സമ്മാനിച്ചു. മീഡിയവൺ ഡയറക്ടർമാരായ ഡോ. സിദ്ദീഖ് അഹ്മദ്, ഷാറൂൺ ഷംസുദ്ദീൻ, ഡോ. അഹ്മദ്, വി.പി. അബു, അബ്ദു റസാഖ്, സലാം മേലാറ്റൂർ, ഡെ. സി.ഇ.ഒ എം. സാജിദ്, ജി.സി.സി ഒാപറേഷൻസ് ഡയറക്ടർ മുഹമ്മദ് റോഷൻ, 'ഗൾഫ് മാധ്യമം' െറസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ബിശ്റുദ്ദീൻ ശർഖി തുടങ്ങിയവർ സംബന്ധിച്ചു. പിക്സല്ലോ ഡോട്ട് കോം എം.ഡി മുഹമ്മദ് വാസിഫ്, ഡച്ച് ആൻഡ് ഹബ്രോ എം.ഡി സാദിഖ് എ.കെ, ഇംപെക്സ് ഡയറക്ടർ സി. ജുനൈദ്, നെല്ലറ ഫുഡ്സ് എം.ഡി ഷംസുദ്ദീൻ, സീബ്രീസ് എം.ഡി റഷീദ് അലി എന്നിവർക്ക് ചടങ്ങിൽ മോഹൻലാൽ ഉപഹാരം നൽകി. കണ്ണഞ്ചിപ്പിക്കുന്ന വെടിമരുന്ന് പ്രയോഗത്തിനു പിന്നാലെ മധുര സംഗീതത്തിെൻറയും ശുദ്ധ ഹാസ്യത്തിെൻറയും വൈവിധ്യമാർന്ന കലാവിരുന്നോെടയാണ് പ്രവാസോത്സവം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.