കൽപറ്റ: സർക്കാർ മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത ഭൂമിയിൽനിന്ന് കാപ്പി മോഷണംപോയ കേസിൽ രണ്ടു പ്രതികളെ കമ്പളക്കാട് പൊലീസ് അറസ്റ്റുചെയ്തു. പുളിയാര്‍മല മണ്ഡപക്കുന്ന് പൊക്കത്തായി ജോണ്‍സണ്‍ (39), പുളിയാര്‍മല മൂവട്ടിക്കുന്ന് കോളനി വിജയന്‍ (49) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച കാപ്പിക്കുരു കൽപറ്റ പിണങ്ങോട് റോഡിലെ മലഞ്ചരക്ക് കടയില്‍ ഘട്ടംഘട്ടമായി വില്‍പന നടത്തി വരുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പിടികൂടിയത്. വയനാട് മെഡിക്കല്‍ കോളജിനായി സ്ഥലം ഏറ്റെടുത്ത മടക്കിമലയിലെ തോട്ടത്തിലെ കാപ്പിയാണ് ആഴ്ചകള്‍ക്കു മുമ്പ് മോഷണം പോയിരുന്നത്. ഇത് വിവാദമായതിനു പിന്നാലെ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു. കൽപറ്റയിലെ മലഞ്ചരക്കു വ്യാപാരകേന്ദ്രത്തില്‍ രണ്ടുപേര്‍ ഇടക്കിടെ കുറച്ച് കുറച്ച് ഉണക്ക കാപ്പിക്കുരു വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കൽപറ്റ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ശനിയാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജിനായ ഏെറ്റടുത്ത 50 ഏക്കർ ഭൂമിയിൽനിന്ന് അധികൃതർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ കാപ്പിയാണ് മോഷണം പോയത്. കമ്പളക്കാട് സബ് ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിെൻറയും അഡീഷനല്‍ എസ്.ഐ ഹരിലാല്‍ ജി. നായരുടെയും സീനിയര്‍ സി.പി.ഒ സുനില്‍ കുമാറിെൻറയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 80 കിേലാ ഉണക്ക ഉണ്ടക്കാപ്പിയാണ് പ്രതികളില്‍നിന്ന് പൊലീസ് കണ്ടുകെട്ടിയത്. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. WDLSAT15 മെഡിക്കല്‍ കോളജ് ഭൂമിയിൽനിന്ന് കാപ്പി മോഷണംപോയ കേസിൽ അറസ്റ്റിലായ ജോൺസണും വിജയനും ശ്രദ്ധേയമായി ഫയർ ആൻഡ് െറസ്ക്യൂ ട്രെയിനിങ് കൽപറ്റ: എസ്.വൈ.എസ് കൽപറ്റ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്ത്വന വാരാചരണത്തിെൻറ ഭാഗമായി ഫയർ ആൻഡ് െറസ്ക്യൂ ടീമിെൻറ പ്രാക്ടിക്കൽ ട്രെയിനിങ് ശ്രദ്ധേയമായി. ഉയരങ്ങളിൽ കുടുങ്ങിയ രോഗികളെ എങ്ങനെ താഴെയിറക്കി പ്രാഥമിക ചികിത്സ നൽകാമെന്നതിെൻറ പ്രായോഗിക പ്രദർശനമാണ് കൽപറ്റ കൈനാട്ടി ജനറൽ ഹോസ്പിറ്റലിൽ ഫയർ ആൻഡ് െറസ്ക്യൂ നടത്തിയത്. മോഹനൻ പുത്തുർവയൽ, സുരേഷ് കുമാർ എറണാകുളം, മിഥുൻ മുട്ടിൽ, സഫീർ കണ്ണൂർ, ഫൈസൽ ബീനാച്ചി, ബിനോയ് കണ്ണൂർ തുടങ്ങിയവർ പരിശീലന പ്രദർശനത്തിന് നേതൃത്വം നൽകി. സാന്ത്വന വാരാചരണത്തിെൻറ ഭാഗമായി ഉച്ചഭക്ഷണ വിതരണം, വിളംബര റാലി, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയവ നടന്നു. സോൺ പ്രസിഡൻറ് നൗഫൽ സഖാഫി വെണ്ണിയോട്, സെക്രട്ടറി നസീർ കോട്ടത്തറ, ഉബൈദ് സഅദി പരിയാരം, അബ്ദുസ്സലാം സഖാഫി പിണങ്ങോട്, ബഷീർ മാണ്ടാട്, വഹാബ് ചെലഞ്ഞിച്ചാൽ, ഗഫൂർ പിണങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു. WDLSAT14 എസ്.വൈ.എസ് സാന്ത്വന വാരാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഫയർ ആൻഡ് െറസ്ക്യൂ ടീമിെൻറ പ്രാക്ടിക്കൽ െട്രയിനിങ് ജിതിന്‍ അബുവിെൻറ ചികിത്സ ഫണ്ട്: ഗാനസന്ധ്യ ഇന്ന് കൽപറ്റ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേപ്പാടി സ്വേദശി ജിതിന്‍ അബുവിെൻറ ചികിത്സ ഫണ്ട് സ്വരൂപിക്കുന്നതിന് പിന്നണി ഗായകന്‍ അഫ്സലിെൻറ നേതൃത്വത്തില്‍ ഞായറാഴ്ച ൈവകീട്ട് ഏഴിന് ഗാനസന്ധ്യ നടത്തുമെന്ന് ചികിത്സ സഹായകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 2017 ജൂണ്‍ 12നാണ് ബൈക്കുകൾ കൂട്ടിയിടിച്ച് ജിതിന്‍ അബുവിെൻറ തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അബു-ഷരീദ ദമ്പതികളുടെ മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏറെക്കാലം ചികിത്സ നേടിയ ജിതിൻ ഇപ്പോള്‍ കോഴിക്കോട് കാരപ്പറമ്പ് മൈത്ര ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. മകെൻറ ചികിത്സക്കായ് സമ്പാദ്യമെല്ലാം വിറ്റ അബു ഇപ്പോൾ ഏറെ തുക കടബാധ്യതയിലാണ്. ചികിത്സക്കായി എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. അപകടത്തിെൻറ ആഘാതത്തിൽ തലയോട്ടിക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇതിെൻറ ചികിത്സക്കു മാത്രം മൂന്ന് ലക്ഷത്തിലേറെ ചെലവുവരും. നട്ടെല്ലിെൻറ ചികിത്സക്ക് വേറെയും തുക കണ്ടെത്തണം. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ചെയര്‍മാനും പഞ്ചായത്ത് മെംബര്‍ ടി. ഹംസ കണ്‍വീനറുമായി ജനകീയ കമ്മിറ്റി പ്രവര്‍ത്തിച്ചു വരികയാണ്. ചികിത്സ സഹായ കമ്മിറ്റി മേപ്പാടി വിജയ ബാങ്കില്‍ 20450101 000 0090 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.െക. സഹദ്, മെംബര്‍ ടി. ഹംസ, കൊളമ്പന്‍ ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.