*ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിെൻറയും കൽപറ്റ-കാഞ്ഞങ്ങാട് സർവിസിെൻറയും ഉദ്ഘാടനം ഇന്ന് കൽപറ്റ: യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം ഒടുവിൽ യാഥാർഥ്യമാകുന്നു. ജില്ല ആസ്ഥാനമായ കൽപറ്റയിൽ വെള്ളിയാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ പ്രവർത്തനമാരംഭിക്കും. റിസർവേഷൻ കൗണ്ടറിെൻറയും കൽപറ്റ ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിക്കുന്ന കൽപറ്റ-കാഞ്ഞങ്ങാട് ബസ് സർവിസിെൻറയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് കൽപറ്റ പുതിയ ബസ്സ്റ്റാൻഡിൽ നടക്കും. റിസർവേഷൻ കൗണ്ടറിെൻറ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എയും ബസ് സർവിസ് ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.എം. ശിവരാമനും നിർവഹിക്കും. കെ.എസ്.ആർ.ടി.സി ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ നിലവിൽ ബത്തേരി ഡിപ്പോയിൽ മാത്രമാണുള്ളത്. സ്വകാര്യ ഏജൻസികളിൽ ഇതിനുള്ള സൗകര്യമുണ്ടെങ്കിലും ആദ്യപരിഗണന കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഡിപ്പോകൾ കേന്ദ്രീകരിച്ച് റിസർവേഷൻ ആരംഭിക്കണമെന്ന ആവശ്യം നേരേത്ത ഉയർന്നിരുന്നു. കൽപറ്റയിലും ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾക്ക് ഗുണം ചെയ്യും. ബംഗളൂരു, തിരുവനന്തപുരം തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് റിസർവ് ചെയ്ത് യാത്രചെയ്യാനുള്ള സൗകര്യം ലഭിക്കും. കൂടാതെ, യാത്ര പാസുള്ളവർക്കും നേരിട്ട് കൗണ്ടറിലെത്തി റിസർവേഷൻ ചെയ്യാനാകും. കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ റിസർവേഷൻ കൗണ്ടറിനുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നെങ്കിലും ഒാഫിസ് സാമഗ്രികളും മറ്റും ഒരുക്കാൻ ഫണ്ട് തടസ്സമായിരുന്നു. എന്നാൽ, പുതിയ ബസ്സ്റ്റാൻഡിലെ ബസ് ടെർമിനൽ കമ്പനി അധികൃതർ കൗണ്ടർ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം സൗജന്യമായി ഒരുക്കിനൽകാമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് സർക്കാർതലത്തിൽ അനുമതിയും ലഭിച്ചതോടെയാണ് കൗണ്ടർ തുറക്കുന്നതിനുള്ള വഴി തെളിഞ്ഞത്. ഒാഫിസ് സാമഗ്രികളെല്ലാം കമ്പനി അധികൃതർ ഒരുക്കിക്കഴിഞ്ഞു. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നതോടെ പുതിയ ബസ്സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിെൻറ പ്രവർത്തനവും ആരംഭിക്കാനാകും. കൗണ്ടർ ആരംഭിക്കുന്നതോടെ ഇനി മുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ഉൾപ്പെടെ ഇവിടെ എത്തിയായിരിക്കും യാത്രക്കാരെ കയറ്റുക. എല്ലാ ഡിപ്പോയിലെയും ദീർഘദൂര സർവിസുകളുടെ ജീവനക്കാർ പുതിയ മാറ്റം അറിഞ്ഞുവരുന്ന മുറക്ക് പുതിയ ബസ് സ്റ്റാൻഡിലെ ടെർമിനൽ കൂടുതൽ സജീവമാകും. കൽപറ്റയിലെ ഒാൺലൈൻ റിസർവേഷൻ കൗണ്ടർ ആരംഭിക്കാത്തതിനെക്കുറിച്ച് നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. രാവിലെ 5.30ന് കൽപറ്റയിൽനിന്ന് പുറപ്പെട്ട് പിണങ്ങോട്, പടിഞ്ഞാറത്തറ, നിരവിൽപ്പുഴ, കുറ്റ്യാടി, തലശ്ശേരി (കാൻസർ സെൻറർ), കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം വഴിയുള്ള പുതിയ ടൗൺ ടു ടൗൺ ബസ് സർവിസ് ഉച്ചക്ക് ഒന്നിന് കാഞ്ഞങ്ങാട്ടെത്തും. തിരികെ 2.30ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കൽപറ്റയിലുമെത്തും. ഉദ്ഘാടനം ഒൗദ്യോഗികമായി വെള്ളിയാഴ്ച വൈകിട്ട് നടക്കുമെങ്കിലും ശനിയാഴ്ച രാവിലെ മുതലായിരിക്കും ബസ് സർവിസ് ആരംഭിക്കുക. നഗരസഭ ചെയർേപഴ്സൻ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിക്കും. കോഴിക്കോട് സോണൽ ഒാഫിസർ ജോഷി ജോൺ, നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി, കൽപറ്റ എ.ടി.ഒ. കെ. ജയകുമാർ, ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, ജോയൻറ് ആർ.ടി.ഒ മനോജ് കുമാർ, കൽപറ്റ ബസ് ടെർമിനൽ കമ്പനി ചെയർമാൻ മുഹമ്മദ് ഉണ്ണിക്കുളങ്ങര, എം.ഡി. അബ്ദുൾ ഗഫൂർ, ഡയറക്ടർ ചിത്രാംഗദൻ തുടങ്ങിയവർ സംബന്ധിക്കും. THUWDL14 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കൽപറ്റയിലെ കെ.എസ്.ആർ.ടി.സി ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ THUWDL2 SLUG --------------------------------------------------------- കോഴിക്കോടുനിന്നും വയനാട്ടിലേക്കുള്ള രാത്രിയാത്ര പ്രശ്നം പരിഹരിക്കും കൽപറ്റ: രാത്രിയിൽ കോഴിക്കോടുനിന്നും കൽപറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്കുള്ള യാത്ര പ്രശ്നം പരിഹരിക്കാൻ നടപടികളാകുന്നു. കോഴിക്കോടുനിന്നും മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകളുടെ സമയക്രമീകരണവും മറ്റും വിശദമായി അധികൃതർ പരിശോധിച്ചുവരുകയാണ്. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കുള്ള ദീർഘദൂര സർവിസുകൾ ഉൾപ്പെടെ എക്സ്പ്രസ് ബസുകളായതോടെയാണ് വൈകുന്നേരങ്ങളിൽ കോഴിക്കോടുനിന്നും മാനന്തവാടി ഭാഗത്തേക്കും യാത്രാക്ലേശം രൂക്ഷമായത്. രാത്രി യാത്ര നിരോധനത്തിനുശേഷം രാത്രിയിൽ ബത്തേരി വഴിയുള്ള ദീർഘദൂര സർവിസുകൾ മാനന്തവാടി വഴി ആയതോടെ വർഷങ്ങളായി ബത്തേരി ഭാഗത്തേക്ക് കോഴിക്കോടുനിന്നും യാത്രപ്രശ്നം രൂക്ഷമാണ്. കോഴിക്കോട്-കൽപറ്റ-മാനന്തവാടി, കോഴിക്കോട്-കൽപറ്റ-സുൽത്താൻ ബത്തേരി എന്നീ പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ കൂടുതൽ ഷെഡ്യൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ ജനങ്ങളുടെ യാത്രപ്രശ്നം പ്രത്യേകിച്ച് കോഴിക്കോടുനിന്നും വൈകുന്നേരം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടിയാണ് ഉണ്ടാകുക. ഷെഡ്യൂളുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുന്ന നടപടികൾ ഏറെക്കുറെ പൂർത്തിയായെന്നും സർവിസുകൾ റീഷെഡ്യൂൾ ചെയ്ത് യാത്ര പ്രശ്നം വൈകാതെ പരിഹരിക്കുമെന്ന് വയനാട് ഡി.ടി.ഒ ഇൻചാർജ് കെ. ജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. പള്ളിക്കുന്ന് പള്ളി തിരുന്നാൾ സ്പെഷൽ സർവിസ് കഴിഞ്ഞയുടനെ കോഴിക്കോടുനിന്നും വൈകുന്നേരങ്ങളിൽ ജില്ലയിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്- ബത്തേരി റൂട്ടിലെ രാത്രിയാത്ര പ്രശ്നം സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. MADHYAMAM IMPACT THUWDL1SLUG ------------------------------------------------------------------ എമറാൾഡ് ഗ്രൂപ് വയനാട്ടിൽ സ്പോർട്സ് സിറ്റി നിർമിക്കും *ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് ദീപശിഖ പ്രയാണം 18-ന് തുടങ്ങും കൽപറ്റ: ഇന്ത്യയിലെ രണ്ടാമത്തെ സ്പോർട്സ് സിറ്റി വയനാട്ടിൽ നിർമിക്കും. ടൂറിസം മേഖലയിലെ പ്രധാന സംരംഭങ്ങളിലൊന്നായ എമറാൾഡ് ഗ്രൂപ് ഇതിനുള്ള ഒരുക്കം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ വിശദമായ േപ്രാജക്ട് റിേപ്പാർട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് എമറാൾഡ് ഗ്രൂപ് ചെയർമാൻ പി.വി. ഫൈസൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള-കർണാടക അതിർത്തിയായ മുത്തങ്ങയിൽ എമറാൾഡ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലത്ത് സ്പോർട്സ് സിറ്റിയും മേപ്പാടി കള്ളാടിയിൽ സ്പോർട്സ് ഹോസ്റ്റലും മറ്റു സൗകര്യങ്ങളുമാണ് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള കളി സ്ഥലങ്ങൾ, മൈതാനങ്ങൾ, സ്റ്റേഡിയം എന്നിവയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുന്നതായിരിക്കും സ്പോർട്സ് സിറ്റി. 2022 ആകുമ്പോഴേക്കും പൂർണമായും പ്രവർത്തനസജ്ജമാകും. ചെസ്, ബാഡ്മിൻറൺ എന്നിവക്കുള്ള സൗകര്യവും വില്ലകളും ഫ്ലാറ്റുകളും അടങ്ങിയതാണ് മേപ്പാടിയിലെ സംരംഭം. കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ നടത്തിപ്പിൽ മുഖ്യപങ്കാളിയാണ് എമറാൾഡ് ഗ്രൂപ്. 11 വർഷത്തിനുശേഷം കേരളം ആതിഥ്യം വഹിക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം ഗ്രൂപ്പുമായി ചേർന്നാണ് എമറാൾഡ് മുഖ്യപങ്കാളികളാകുന്നത്. ഫെബ്രുവരി 21 മുതൽ 26 വരെ കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻറിൽ നടക്കുന്ന 66ാം-മത് സീനിയർ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കം പൂർത്തിയായതായും സംഘാടക സമിതി ഫൈനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ കൂടിയായ പി.വി. ഫൈസൽ അറിയിച്ചു. ചാമ്പ്യൻഷിപ്പിെൻറ മുന്നോടിയായി നടക്കുന്ന ദീപശിഖ പ്രയാണം 18-ന് ആരംഭിക്കും. ജിമ്മി ജോർജ് ഉൾപ്പെടെ നിരവധി താരങ്ങളെ വളർത്തിയ കണ്ണൂരിലെ അച്ച്യുതക്കുറുപ്പിെൻറ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖ വയനാട്ടിലും പര്യടനം നടത്തും. വാർത്തസമ്മേളനത്തിൽ പി.കെ. അനിൽകുമാർ, ഷാജി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.