* സമിതിയുടെ പ്രവര്‍ത്തനം പേരിനുമാത്രം lead മാനന്തവാടി: ജില്ല ശിശുക്ഷേമസമിതിയുടെ പുനഃസംഘടന അനിശ്ചിതത്വത്തിലായതോടെ കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ കുറവ്. കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ സമിതിയുടെ പ്രവര്‍ത്തനം പേരിനുമാത്രമാണ്. ഇത് ആദിവാസിവിഭാഗങ്ങളിലേതുള്‍പ്പെടെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കുറയുന്നതായി കണക്കുകൾ വ്യക്തമാകുന്നു. പല കേസുകളും അറിയപ്പെടാതെ പോകുന്നതും ഒത്തുതീര്‍പ്പുകളിലെത്തുന്നതുമാണ് പൊലീസിൽ കേസുകൾ എത്താതിരിക്കാൻ കാരണം. മുമ്പ് സമിതി ജില്ലയില്‍ സജീവമായിരുന്ന കാലത്ത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തില്‍പോലും പൊലീസിനോട് അന്വേഷണം നടത്തി കേസെടുക്കാന്‍ സമിതി ശിപാര്‍ശ ചെയ്യാറുണ്ടായിരുന്നു. ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് വാഹനമേര്‍പ്പെടുത്തുന്നതിലും അംഗൻവാടി കെട്ടിടത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിലുമെല്ലാം ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ വർധനയുണ്ടായിരുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും സിറ്റിങ്ങുകള്‍ നടത്തിയും പീഡിപ്പിക്കപ്പെടുകയും അതിക്രമത്തിനിരയാവുകയും ചെയ്യുന്ന കുട്ടികളുടെ വീടുകളിലെത്തി കൗണ്‍സിലിങ് നല്‍കിയുമൊക്കെയായിരുന്നു ശിശുക്ഷേമസമിതി കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, 2017 മാര്‍ച്ചില്‍ കമ്മിറ്റി പിരിച്ചുവിട്ടതോടെ കോഴിക്കോട് ജില്ല കമ്മറ്റിക്ക് ചുമതല നല്‍കി. ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സിറ്റിങ് നടക്കുന്നത്. സിറ്റിങ്ങില്‍ എത്തുന്ന പരാതികള്‍ മാത്രമാണ് പരിഗണിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ സമിതികളുടെയും കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ പ്രവര്ത്തിക്കുകയെന്നതിെൻറ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത്. പുനഃസംഘടനക്കായി സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെൻറ് അപേക്ഷകള്‍ ക്ഷണിച്ചിരുന്നെങ്കിലും നേരത്തേ അപേക്ഷിച്ചവരെ പരിഗണിക്കാത്തതിനെതിരെ ചിലര്‍ കോടതിയില്‍ ഹരജി നല്‍കിയതാണ് മുഴുവന്‍ പുനഃസംഘടനയും നിലക്കാന്‍ കാരണമായത്. ജില്ലയില്‍ കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പ്രതിവര്‍ഷം 400 കേസുകള്‍ വരെ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍, 2017ല്‍ 103 കേസുകള്‍ മാത്രമാണ് ജില്ലയില്‍ പൊലീസ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തത്. ബാലവിവാഹം, പോക്‌സോ തുടങ്ങി ജില്ലയില്‍ അതിക്രമങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ഇവയില്‍ കുറ്റക്കാര്‍ നിയമത്തിന് മുന്നിലെത്താതെ രക്ഷപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാട്ടിക്കുളം റോഡിെൻറ ശോച്യാവസ്ഥ: റോഡ് ഉപരോധിച്ചു മാനന്തവാടി: നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന മാനന്തവാടി--കാട്ടിക്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സമയങ്ങളിൽ മാത്രം റോഡിലെ കുഴികൾ അടച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് ഒ.ആർ. കേളു എം.എൽ.എ ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റഷീദ് തൃശിലേരി ഉദ്ഘാടനം ചെയ്തു. ഷിനോജ് അണമല അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ.എം. നിശാന്ത്, സുശോഭ്, സുധീഷ്, ധർമ്മൻ, ജ്യോഷിത്ത്, സതീശൻ, വർക്കി, ഷാജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. THUWDL15 മാനന്തവാടി--കാട്ടിക്കുളം റോഡിെൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു വെബ്സൈറ്റ് ഉദ്ഘാടനം കൽപറ്റ: ലളിത മഹൽ ഓഡിറ്റോറിയത്തിന് സമീപം തയാറാക്കിയ ഫ്ലഡ്ൈലറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന വയനാട് ചാമ്പ്യൻസ് േട്രാഫി ഫുട്ബാളിെൻറ വെബ്സൈറ്റ് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി നിർവഹിച്ചു. റൗഫ് ഓടേങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെയ്സ്ബുക്ക് പേജിെൻറ ഉദ്ഘാടനം വാർഡ് കൗൺസിലർ രാധാകൃഷ്ണൻ നിർവഹിച്ചു. മൊബൈൽ ആപ് ഉദ്ഘാടനം ഫിനാൻസ് മാനേജർ കുരുണ്യൻ ആരിഫ് നിർവഹിച്ചു. ആകെ 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ദിവസേന രാത്രി എട്ടിന് ഫ്ലഡ്ൈലറ്റ്സ്റ്റേഡിയത്തിൽ കളി നടക്കും. പ്രസിഡൻറ് നാസർ കല്ലങ്കോടൻ, സെക്രട്ടറി ഗ്ലാഡ്സൺ, ടൂർണമെൻറ് ചെയർമാൻ നാസർ, ട്രഷർ റഈഫ്, ആരിഫ്, ഒ.എം. റഈഫ്, സി.കെ. ഖാലിദ് എന്നിവർ സംസാരിച്ചു. THUWDL20 വയനാട് ചാമ്പ്യൻസ് േട്രാഫി വെബ്സൈറ്റ് ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ പി.പി. ആലി നിർവഹിക്കുന്നു ഫുട്ബാൾ ടൂർണമെൻറ് സമാപിച്ചു കൊളവയൽ: സെൻറ് ജോർജ് എ.എൽ.പി സ്കൂളും പൂർവ വിദ്യാർഥി സംഘടനയും സംയുക്തമായി എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറ് സമാപിച്ചു. ജില്ലയിലെ 18 വിദ്യാലയങ്ങൾ പങ്കെടുത്ത മേളയിൽ കൊളവയൽ സെൻറ് ജോർജ് എ.എൽ.പി സ്കൂൾ ജേതാക്കളായി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജി.യു.പി സ്കൂൾ പിണങ്ങോടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കൊളവയൽ കപ്പ് നേടിയത്. സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം നിർവഹിച്ചു. കെ.എം. ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ജോസഫ് തേരകം സമ്മാനദാനം നടത്തി. ചന്ദ്രിക കൃഷ്ണൻ, മനോജ് കൊളവയൽ, കെ. പത്മനാഭൻ, സൗമ്യ ഹരീഷ്, പി.ജെ. ബെന്നി, അബ്ദുൽ ജലീൽ മദനി എന്നിവർ സംസാരിച്ചു. കൺവീനർ കെ.യു. കുര്യൻ സ്വാഗതവും സുനിൽ ബാബു നന്ദിയും പറഞ്ഞു. THUWDL22 എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ കൊളവയൽ സെൻറ് ജോർജ് എ.എൽ.പി സ്കൂൾ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.