കൊടിയത്തൂർ: കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പ്രവൃത്തി തടഞ്ഞതോടെ മുക്കം എരഞ്ഞിമാവിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതിഷേധവുമായെത്തിയ സമരക്കാർ പ്രവൃത്തി തടയുകയായിരുന്നു. തുടർന്ന്, സി.ഐ ചന്ദ്രമോഹെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി പ്രവൃത്തി പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് പ്രതിഷേധവുമായെത്തിയ സമരക്കാരെ 10.30 ഓടെയാണ് അറസ്റ്റ് ചെയ്തത്. പദ്ധതി കടന്നുപോകുന്ന എരഞ്ഞിമാവിൽ റീസർേവ 54/1 ൽപ്പെട്ട ഭൂമിയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, നോട്ടിഫൈ ചെയ്തത് 53/1 ൽപ്പെട്ട ഭൂമിയിലാണ്. ഈ വിഷയമുന്നയിച്ച് ബുധനാഴ്ച നാട്ടുകാരും സമരസമിതിയും എത്തിയിരുന്നങ്കിലും രേഖ ൈകയിലുെണ്ടന്ന് ഗെയിലധികൃതരും വില്ലേജ് ഓഫിസറും പറയുകയായിരുന്നു. എന്നാൽ, സമരക്കാർ പിന്മാറിയിരുന്നില്ല. ഇതോടെ ബുധനാഴ്ച പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച പ്രവൃത്തി പുനരാരംഭിച്ചതോടെ വീണ്ടും സമരസമിതി നേതാക്കളായ ഗഫൂർ കുറുമാടൻ, ബഷീർ പുതിയോട്ടിൽ,റെഹാന ബേബി, ബാവ പവർവേൾഡ്, ശംസുദ്ദീൻ ചെറുവാടി, ടി.പി. മുഹമ്മദ്, കെ.സി. അൻവർ എന്നിവരും സ്ഥലമുടമ കരീമും എത്തുകയായിരുന്നു. വ്യക്തമായ രേഖ നൽകിയിെല്ലങ്കിൽ താൻ ഗെയിൽ പൈപ്പ്ലൈനിനായി സ്ഥാപിച്ച കുഴിയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ഥലമുടമ കരീം ഭീഷണിയും മുഴക്കി. ഇതോടെയാണ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. തങ്ങൾ പ്രവൃത്തി തടയാനെത്തിയതെല്ലന്നും രേഖ നൽകിയാൽ പ്രവൃത്തി തുടരാമെന്ന് സമരക്കാർ പറഞ്ഞങ്കിലും പൊലീസ് വഴങ്ങിയില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വിവാദഭൂമിയിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. അറസ്റ്റു ചെയ്തവരെ ഉച്ചക്ക് ഒന്നരയോടെ ജാമ്യം നൽകി വിട്ടയച്ചു. കോഴിക്കോട് ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനത്തിെൻറ നഗ്‌നമായ ലംഘനമാണ് എരത്തിമാവിൽ നടന്നതെന്നും വിഷയവുമായി വീണ്ടും കലക്ടറെ സമീപിക്കുമെന്നും സമരസമിതി ചെയർമാൻ ഗഫൂർ കൂറുമാടൻ പറഞ്ഞു. ഗെയിലിെൻറ മുഴുവൻ നിയമലംഘനങ്ങൾക്കും ഭരണാധികാരികൾ കൂട്ടുനിൽക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.