നാദാപുരം: സാംസ്ക്കാരിക വകുപ്പിനു കീഴിൽ നാദാപുരത്ത് ആരംഭിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്‌ഘാടന പരിപാടിയുടെ പ്രചാരണത്തിന് സിവിൽ സൊസൈറ്റി ബൈക്കേഴ്‌സ് സൈക്കിൾ റാലി. കല്ലാച്ചി പെട്രോൾ പമ്പിന് സമീപത്തുനിന്ന് തുടങ്ങിയ റാലിയിൽ കുട്ടികളടക്കം നിരവധി പേർ പങ്കാളികളായി. സ്വാഗതസംഘം വൈസ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി, അഡ്വ. എ. സജീവൻ, കെ.പി. കുമാരൻ, പി. ഗവാസ്, എ. മോഹൻദാസ്, കരയത്ത് ഹമീദ് ഹാജി, പാച്ചാക്കൂൽ അബുഹാജി എന്നിവർ ചേർന്ന് റാലി ഫ്ലാഗ്ഓഫ് ചെയ്തു. സമാപന കേന്ദ്രമായ നാദാപുരത്ത് സ്വാഗതസംഘം ജനറൽ കൺവീനർ വി.സി. ഇഖ്ബാൽ, കൺവീനർ സി.എച്ച്. മോഹനൻ പബ്ലിസിറ്റി കൺവീനർ ഇ. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ ഷൗക്കത്തലി എരോത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം പ്രസ്‌ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ്, സെക്രട്ടറി വത്സരാജ് മണലാട്ട്, സി. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇശൽകൂട്ടം സ്നേഹ സന്ദേശ യാത്ര പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിക്കും. എം.കെ. അഷ്‌റഫ് ഡയറക്ടറും സി. രാഗേഷ് കോ ഓഡിനേറ്ററുമായ യാത്രയിൽ ജില്ലയിലെ മാപ്പിളപ്പാട്ട് ഗായകരുടെ സംഗീത വിരുന്നുണ്ടാകും. പാറക്കടവ്, വളയം, വാണിമേൽ, കല്ലാച്ചി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന യാത്ര വൈകീട്ട് ആറിന് നാദാപുരത്ത് സമാപിക്കും. സമാപനച്ചടങ്ങിനു ശേഷം നാട്ടുകാരായ പാട്ടുകാർ അണിനിരക്കുന്ന 'പാടാം നമുക്ക് പാടാം' എന്ന ഗാന വിരുന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.