കേരള ബാങ്ക്​ പ്രവാസി നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കും ^മന്ത്രി

കേരള ബാങ്ക് പ്രവാസി നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കും -മന്ത്രി കോഴിക്കോട്: പുതുതായി നിലവിൽവരുന്ന കേരള ബാങ്ക് പ്രവാസി നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രവാസികളുടെ നിക്ഷേപമായ ഒന്നരലക്ഷം കോടി രുപയുടെ പകുതിയെങ്കിലും കേരള ബാങ്കിേലക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നെതന്ന് കോഴിക്കോട് ജില്ല സഹകരണ ബാങ്കി​െൻറ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ബാങ്കിങ് രംഗത്തെ ആധുനിക സംവിധാനങ്ങളെല്ലാം കേരള ബാങ്കിനുമുണ്ടാകും. കൂടുതൽ യുവാക്കളെ ഇടപാടിേലക്ക് കൊണ്ടുവരും. ജില്ല സഹകരണബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. ശാഖകൾ പൂട്ടില്ല. കേരള ബാങ്കുകളിൽ നടത്തുന്ന ഇടപാടുകൾ ഇത്തരം ശാഖകളിലും നടത്താനുള്ള സൗകര്യമൊരുക്കും. ജില്ല ബാങ്കിലെ ഭരണസമിതിയിലെ ചിലർക്ക് ലാവണം നഷ്ടമാകുമെന്നല്ലാതെ കേരളബാങ്ക് ആർക്കും ദോഷം ചെയ്യില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ല സഹകരണബാങ്ക് അഡ്മിനിസ്ട്രേറ്റർ പി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് ടി.സി. ഗോപാല​െൻറ േഫാേട്ടാ മേയർ തോട്ടത്തിൽ രവീന്ദ്രൻ അനാച്ഛാദനം ചെയ്തു. മുൻ പ്രസിഡൻറുമാരെയും ഭരണസമിതി അംഗങ്ങളെയും ആദരിച്ചു. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, കെ. ദാസൻ, ഇ.കെ. വിജയൻ, പുരുഷൻ കടലുണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, പി. സതീദേവി എന്നിവർ പെങ്കടുത്തു. 'സമ്പദ്വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ ഡോ. ആർ. രാമകുമാർ പ്രഭാഷണം നടത്തി. സഹകാരി സംഗമം യു.ഡി.എഫ് ബഹിഷ്കരിച്ചു കോഴിക്കോട്: ജില്ല സഹകരണബാങ്കി​െൻറ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സഹകാരി സംഗമം യു.ഡി.എഫ് ബഹിഷ്കരിച്ചു. എം.കെ. രാഘവൻ എം.പി ചെയർമാനും മുൻ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ജനറൽ കൺവീനറുമായി യു.ഡി.എഫ് ശതാബ്ദി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അതിനിടെയാണ് ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റിന് കീഴിലായത്്. അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി ശതാബ്ദി ആഘോഷം പ്രഖ്യാപിച്ചെന്നാണ് യു.ഡി.എഫി​െൻറ പരാതി. 101ാം വർഷത്തിൽ ശതാബ്ദി ആഘോഷിക്കുന്നത് അനുചിതമാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു. നോട്ടീസിൽ പേരുണ്ടായിരുന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും പാറക്കൽ അബ്ദുല്ല എം.എൽ.എയും സംഗമത്തിൽനിന്ന് വിട്ടുനിന്നു. ജനതാദൾ-യു ഇടതുമുന്നണിയിേലക്ക് ചേക്കേറിയെങ്കിലും മുൻ ബാങ്ക് പ്രസിഡൻറ് മനയത്ത് ചന്ദ്രനും എത്തിയില്ല. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി ആനുകൂല്യം തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് കെ.ഡി.സി ബാങ്ക് റിട്ടയറീസ് ഫോറവും ചടങ്ങ് ബഹിഷ്കരിച്ച് നോട്ടീസുകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.