ഫെബ്രുവരി മാസത്തെ റേഷൻ വിതരണം

കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള ഫെബ്രുവരി മാസത്തെ അരിയുടെയും ഗോതമ്പി​െൻറയും വിഹിതം ഫെബ്രുവരി 28 വരെ ബന്ധപ്പെട്ട റേഷൻ കടകളിൽ നിന്നും സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് ലഭ്യമാകുന്നതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. എ.എ.വൈ കാർഡുടമകൾക്ക് കാർഡൊന്നിന് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും മുൻഗണനകാർഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ ആളൊന്നിന് രണ്ട് കിലോഗ്രാം വീതം അരി രണ്ട് രൂപ നിരക്കിലും ഓരോ കാർഡിനും മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട (ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 15 രൂപ നിരക്കിൽ), മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ കാർഡിന് രണ്ട് കിലോഗ്രാം ഭക്ഷ്യധാന്യം (സ്റ്റോക്കനുസരിച്ച് അരി 8.90 രൂപ നിരക്കിൽ, ഗോതമ്പ് 6.70 രൂപ നിരക്കിൽ), മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട (ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 15 രൂപ നിരക്കിൽ) ലഭിക്കും. ദേശീയ വിരവിമുക്ത ദിനാചരണത്തിന് തുടക്കം കോഴിക്കോട്: ദേശീയ വിരവിമുക്തദിനത്തി​െൻറ ജില്ലതല ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷനൽ ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ ദിനാചരണസന്ദേശം നൽകി. ആർ.സി.എച്ച് ഓഫിസർ ഡോ. സരളാ നായർ പദ്ധതി വിശദീകരിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ ടി.കെ. അജിത്ത്കുമാർ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഡോ. രമേശൻ, ഡോ. രവി, പി.ടി.എ പ്രസിഡൻറ് പി. സുദർശനൻ, മദർ പി.ടി.എ പ്രസിഡൻറ് ഷഹർബാൻ, ജില്ല ടി.ബി ഓഫിസർ ഡോ. പ്രമോദ് കുമാർ, ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി, പ്രധാനാധ്യാപിക എൻ.എ. മീര, ടി.കെ. അബ്ദുൽ ഹമീദ്, പി.കെ. കുമാരൻ, ടി. കാർത്തിക, ഹംസ ഇസ്മാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.