ഒരു പൊതി​േചാർ ചലഞ്ചിന്​ തുടക്കം

കോഴിക്കോട്: 'കോഴിക്കോട്‌ ബീച്ച്‌' ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ അശരണർക്കൊരു കൈത്താങ്ങ്‌ ചാരിറ്റി ഗ്രൂപ്പി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ 'ഒരു പൊതിചോർ' ചലഞ്ചിന്‌ തുടക്കം കുറിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും വിശക്കുന്നവന്‌ ഒരു പൊതിചോർ എന്ന ആശയം നടപ്പിൽ വരുത്തുന്ന ഈ പദ്ധതിക്ക് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്‌ വടപുറം ആശ്വാസഭവൻ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും കോഴിക്കോട്‌ ജില്ലയിൽ തെരുവിൽ താമസിക്കുന്ന ആളുകൾക്കും ഒരു നേരത്തെ ഭക്ഷണം നൽകിയാണ് തുടക്കം കുറിച്ചത്. ഭാരതീയ പാരമ്പര്യ വൈദ്യസംഘം മുൻ മലപ്പുറം ജില്ല പ്രസിഡൻറ് പി.കെ. ഉമ്മർ വൈദ്യർ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്‌ വടപുറം ആശ്വാസഭവനിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വെള്ളിയാഴ്ച വടപുറം ആശ്വാസഭവനിലും ഇൗ മാസം 11ന് പാലക്കാട്ടും 18ന് എറണാകുളത്തും തെരുവിൽ ഭക്ഷണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.