ബാലുശ്ശേരി: പൊന്നരംതെരു ശിവരാത്രി മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. നാലുദിവസം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ച് ശനിയാഴ്ച രാവിലെ 8.30ന് കക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ ചടങ്ങ് നടക്കും. ഉച്ചക്ക് 11.30ന് പ്രസാദ ഉൗട്ടും, രാത്രി നൃത്തനൃത്യങ്ങളും അരങ്ങേറും. 11ന് വൈകീട്ട് നാലിന് ശീവേലി എഴുന്നള്ളിപ്പും രാത്രി എട്ടിന് നീലേശ്വരം പ്രമോദിെൻറ നേതൃത്വത്തിൽ തായമ്പകയും 10ന് മെട്രോ കോമഡി ഷോയും അരങ്ങേറും. 12ന് രാത്രി ത്രിബിൾ തായമ്പകയും രാത്രി 10ന് നാടകവും നടക്കും. 13ന് ശിവരാത്രി നാളിൽ വൈകീട്ട് 3.30ന് പഞ്ചവാദ്യ സമേതം ശീവേലി എഴുന്നള്ളിപ്പും രാത്രി എട്ടിന് ഡബ്ൾ തായമ്പകയും 11ന് ഗാനമേളയും പുലർച്ചെ 2.30ന് എഴുന്നള്ളിപ്പും നടക്കും. 14ന് വെട്ടിക്കേരിപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന എഴുന്നള്ളിപ്പ്, ഗുരുതി ചടങ്ങുകളോടെ ഉത്സവ പരിപാടികൾ സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സി. രാജൻ, കെ. ഉല്ലാസ് കുമാർ, കെ. സോമൻ, വി.പി. ഷൈജു, വി.സി. മുരളീധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.