ജൈവ എക്സിബിഷൻ 'ഹരിതാമൃതം' ഒമ്പതു മുതൽ

വടകര: മഹാത്മ ദേശസേവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ജൈവ എക്സിബിഷൻ ഹരിതാമൃതം ഈ മാസം ഒമ്പതു മുതൽ 13 വരെ വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതാമത് ഹരിതാമൃതം പരിപാടിക്കാണ് വടകര ടൗൺഹാൾ വേദിയാകുന്നത്. 'വീട് വിഷക്കൂടാക്കരുത്, നാട് ചുടുകാടാക്കരുത്' എന്ന സേന്ദശത്തോടെയാണ് ഇത്തവണ ഹരിതാമൃതം സംഘടിപ്പിക്കുന്നത്. പരിപാടി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഔഷധച്ചെടിയമ്മ എന്നറിയപ്പെടുന്ന അന്നാമ്മ ദേവസ്യ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് 'ഔഷധസസ്യപ്പെരുമ' എന്ന വിഷയത്തിൽ കെ. തങ്കച്ചൻ വൈദ്യർ പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10ന് 'പാരമ്പര്യ വൈദ്യത്തി​െൻറ ശാസ്ത്രീയത' സെമിനാർ മന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ ഉദ്ഘാടനം ചെയ്യും. എം.വി. ജനാർദനൻ വൈദ്യർ വിഷയം അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ഓപൺ ഫോറത്തിൽ തീപ്പൊള്ളൽ ചികിത്സകൻ പവിത്രൻ വൈദ്യർ ഇരിട്ടി, ആദിവാസി ചികിത്സകൻ പി.സി. കേളപ്പൻ വൈദ്യർ എന്നിവർ സംബന്ധിക്കും. വൈകീട്ട് ആറിന് ഔഷധരഹിത മർമ ചികിത്സ എന്ന വിഷയത്തിൽ ഡോ. എ.കെ. പ്രകാശൻ ഗുരുക്കൾ പ്രഭാഷണം നടത്തും. 11ന് രാവിലെ 10ന് 'വീട് വിഷക്കൂടാക്കരുത്, നാട് ചുടുകാടാക്കരുത്' സെമിനാർ നടക്കും. വി. അശോക കുമാർ ഉദ്ഘാടനം ചെയ്യും. 13ന് 'തേങ്ങയുടെ ഔഷധ പ്രാധാന്യം' സെമിനാറിൽ സയൻറിസ്റ്റ് ഡോ. ഇ. സജീവ് കുമാർ സംസാരിക്കും. സാംസ്കാരിക സദസ്സ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ തപോവനം കൊച്ചി ഡയറക്ടർ മഹേഷ് മങ്ങാട് നേതൃത്വം നൽകുന്ന തലവേദന നിവാരണ ക്യാമ്പ്, നാട്ടു ഭക്ഷണ ശാല, നാട്ടുചികിത്സ ക്യാമ്പ്, ജൈവ കാർഷിക -പരമ്പരാഗത-ഔഷധസസ്യ- കുടിൽ വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന-വിൽപന പവിലിയനുകൾ എന്നിവയും ഹരിതാമൃതത്തി‍​െൻറ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് വാർത്തസമ്മേളനത്തിൽ ടി. ശ്രീനിവാസൻ, പി.പി. ദാമോദരൻ, പി. ബാലൻ, പുറന്തോടത്ത് ഗംഗാധരൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.