നാദാപുരം ഗവ. കോളജിൽ ദേശീയ ഇംഗ്ലീഷ് സെമിനാറിന് തുടക്കം

നാദാപുരം: ഗവ കോളജ് ഇംഗ്ലീഷ് പഠന വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ തുടങ്ങി. 'റീ തിങ്കിങ് ലിറ്ററേച്വേഴ്‌സ്: പാരഡൈം ഷിഫ്റ്റ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി ഇന്ദിര ഗാന്ധി സ​െൻറർ ഫോർ ജൻറർ സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. എൻ. പ്രശാന്തകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. യു.ആർ. ഹരി, എം.ടി. സുമേഷ്, അക്ഷയ് പുഷ്പൻ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവിയും സെമിനാർ കോ ഓഡിനേറ്ററുമായ എസ്.ഡി. സുദീപ് സ്വാഗതം പറഞ്ഞു. എ. വിനോദ് കുമാർ, ഡോ. കെ. അരുൺലാൽ, ടി.ടി. അനിലേഷ്, ടി.വി. നിഷാന്ത്, വിദ്യ വിശ്വനാഥൻ, കെ.കെ. സിവ്യ വാസുദേവൻ, അഞ്ചു ഹരികുമാർ, നസ്റുല്ല മാംബ്രോൽ, ശഹാന ഷിറിൻ തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാർ വ്യഴാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.