നവോത്ഥാനം: തീവ്രവാദികൾ ശബ്ദിക്കേണ്ട -കാന്തപുരം കുറ്റ്യാടി: മതത്തിൽ തീവ്രവാദം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നവർ കേരള മുസ്ലിം നവോത്ഥാനത്തെക്കുറിച്ച് ശബ്ദിക്കേണ്ടതില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. എസ്.എസ്.എഫ് സ്റ്റേറ്റ് പഠന ക്യാമ്പ് -സെൻസേറിയം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിദർസുകൾ കേന്ദ്രീകരിച്ച് വളർന്ന വിജ്ഞാന സംരംഭങ്ങളും പണ്ഡിതരുമാണ് കേരളത്തിലെ മുസ്ലിംകൾക്ക് വഴികാണിച്ചത്. എന്നാൽ, പ്രവാചകെൻറ കാലത്തോളം പാരമ്പര്യമുള്ള കേരള മുസ്ലിം നവോത്ഥാന ചരിത്രത്തെ അടുത്തകാലത്ത് പിറവിയെടുത്ത ചില പ്രസ്ഥാനങ്ങളിലേക്ക് ചുരുക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, വി.പി.എം. ഫൈസി വില്യാപ്പള്ളി, സുലൈമാൻ സഖാഫി മാളിയേക്കൽ, എൻ.വി. അബ്ദുറസാഖ്, എം. അബ്ദുൽ മജീദ്, ഡോ. ഫാറൂഖ് നഈമി, കെ. അബ്ദുറഷീദ്, സി.പി. ഉബൈദുല്ല, മുനീർ സഖാഫി എന്നിവർ സംസാരിച്ചു. മാപ്പിളകല അക്കാദമി ഉദ്‌ഘാടനം; പ്രചാരണക്കൊഴുപ്പിൽ നാദാപുരം നാദാപുരം: സാംസ്കാരിക വകുപ്പ് നാദാപുരത്ത് അനുവദിച്ച മോയിൻ കുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയുടെ ഉപകേന്ദ്രം ഉദ്ഘാടനത്തിന് നാട് ഒരുങ്ങി. രാഷ്ട്രീയ ഭിന്നത മറന്ന് പരിപാടി നാടിെൻറ ഉത്സവമാക്കാനാണ് തീരുമാനം. നേരത്തേയുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ച് യു.ഡി.എഫ് പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് ഒരു കോടിയാണ് ഉപകേന്ദ്ര കെട്ടിട നിർമാണത്തിന് അനുവദിച്ചത്. നാല് ദിവസം നീളുന്ന പരിപാടിയാണ് നടക്കുന്നത്. ടൗണും പരിസരവും സാഹിത്യ ശിൽപങ്ങളും കലാരൂപങ്ങളും ഉയർന്നുകഴിഞ്ഞു. ഉദ്‌ഘാടന പ്രചാരണ പരിപാടികളും തുടങ്ങി. ബുധനാഴ്ച വൈകീട്ട് നാലിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിെൻറ ആഭ്യമുഖ്യത്തിൽ ബ്ലൂ വളൻറിയർമാരുടെ കൂട്ടയോട്ടം നടക്കും. വ്യാഴാഴ്ച നാദാപുരം മുതൽ കല്ലാച്ചി വരെ സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടക്കും. ഒമ്പതിന് രാത്രി ഏഴിന് നാദാപുരം ബസ്സ്റ്റാൻഡിൽ പ്രാദേശിക കലാകാരന്മാരുടെ പാട്ടുകച്ചേരി നടക്കും. 10-ന് നാദാപുരം ഗവ. യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലതല മാപ്പിളപ്പാട്ട് ആലാപന മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.