ബി സോൺ കലോത്സവം: അരങ്ങ് ഇന്നുണരും വടകര: കാലിക്കറ്റ് ബി സോൺ കലോത്സവം 'ഗോർണിക്ക 2018' സ്റ്റേജിന മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. പരിപാടികൾ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രചനമത്സരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചു. ആറ് വേദികളിൽ 67 ഇനങ്ങളിലായി 3000 പ്രതിഭകളാണ് കലാമേളയിൽ മാറ്റുരക്കുന്നത്. മലയാളത്തിെൻറ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകളി'ലെ ദേശഭൂപടങ്ങളായ മാച്ചിനാരി, കാരക്കാട്, അറക്കൽ, കുഞ്ഞിപ്പള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികളുടെ പേരുകൾ. അഞ്ചു വർഷത്തിനുശേഷമാണ് മടപ്പള്ളി ഗവ. കോളജ് ബി സോൺ കലോത്സവത്തിന് വേദിയാകുന്നത്. വേദികളിൽ ഇന്ന് 8.00 -രജിസ്ട്രേഷൻ വേദി ഒന്ന് -ഗോസായിക്കുന്ന് 9.00 കുച്ചിപ്പുടി 1.30- തിരുവാതിരക്കളി 6.00- കേരളനടനം 9.30- ഗാനമേള വേദി രണ്ട് -മാച്ചിനാരി 9.00- ശാസ്ത്രസംഗീതം (ആൺ) 10.30- ശാസ്ത്രീയസംഗീതം (പെൺ) 2.00- ലളിതഗാനം (ആൺ) 4.30 -ലളിതഗാനം (പെൺ) 8.30 -സെമി ശാസ്ത്രീയസംഗീതം 10-00 നാടകം (ഇംഗ്ലീഷ്) വേദി മൂന്ന് -കാരക്കാട് 9.00- ദഫ്മുട്ട് 11.00- അറബനമുട്ട് 2.00- കോൽക്കളി വേദി നാല് -അറക്കൽ 9.00- കഥകളിസംഗീതം (ആൺ) 10.00- കഥകളിസംഗീതം (പെൺ) 11.30 -കഥകളി (പെൺ) 12.00- കഥകളി (ആൺ) 1.00- കഥകളി വേദി അഞ്ച് -കുഞ്ഞിപ്പള്ളി 9.00- കാവ്യകേളി 11.30- അക്ഷരശ്ലോകം വേദി ആറ് 9.00- ട്രിപ്ൾ ഡ്രം, ജാസ് 10.00- വയലിൻ, വീണ 11.30 -ഗിത്താർ, വയലിൻ 1.30 -വിൻഡ് ആൻഡ് ഇൻസ്ട്രുമെൻറ് വെസ്റ്റേൺ 2.30- വിൻഡ് ഇൻസ്ട്രുമെൻറ് ഈസ്റ്റേൺ 4.00- വെസ്റ്റേൺ മ്യൂസിക് രചനമത്സര വിജയികൾ- ഒന്ന്, രണ്ട് സ്ഥാനം നേടിയവർ: പ്രസംഗം (അറബിക്):- കെ. സമഹ് (കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ), കെ.എസ്. ഫസൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്). പ്രസംഗം (ഉർദു)-: ആസിഫ് കമാൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്), സുഹൈൽ അഹമ്മദ് (മർകസ് കോളജ്, കാരന്തൂർ). കവിതരചന (അറബിക്)-: കെ.എസ്. ഫസൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്), കെ.ടി. മുഹമ്മദ് റഫീഖ് (എം.എച്ച്.ഇ.എസ് കോഴിക്കോട്). പോസ്റ്റർ മേക്കിങ്- കിരൺ രമേഷ് (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത), ജെ.എസ്. ശീതൾ ( സെൻറ് ജോസഫ്സ്, ദേവഗിരി). കഥരചന (മലയാളം): -എ.പി. ആർദ്ര (മലബാർ ആർട്സ് കോളജ് ഫോർ വിമൻ), എം. രാഹുൽ (ഫാറൂഖ് കോളജ്). കഥരചന (തമിഴ്)-: എസ്. നൗഷിത (ഫാറൂഖ് കോളജ്), മഞ്ജു ജോർജ് (ദേവഗിരി സെൻറ് ജോസഫ്സ് കോളജ്). ഉപന്യാസരചന (തമിഴ്): മറിയ മാത്യു (ദേവഗിരി സെൻറ് ജോസഫ്സ് കോളജ്), ആർ. ആതിര (ഫാറൂഖ് കോളജ്). പ്രസംഗം (ഇംഗ്ലീഷ്): കെ. ദിനു (ഫാറൂഖ് കോളജ്), അനസ് റഹ്മാൻ ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്). ക്വിസ്-: പി.ടി. ഹനാൻ ആൻഡ് ടീം (ഫാറൂഖ് കോളജ്), ഹിലാൽ ബഷീർ ആൻഡ് ടീം (ഗവ. കോളജ്, മടപ്പള്ളി). പ്രസംഗം (തമിഴ്):- ആർ. ആതിര (ഫാറൂഖ് കോളജ്), എം. ശ്രീബ (ഗുരുവായൂരപ്പൻ കോളജ്). ഉപന്യാസരചന (മലയാളം):- ആർ. ജയസ്നേഹ (മലബാർ ക്രിസ്ത്യൻ കോളജ്), കെ. ദിനു (ഫാറൂഖ് കോളജ്). ഉപന്യാസരചന (സംസ്കൃതം):- ടി.ഇ. ശ്രീദേവി (ഫാറൂഖ് കോളജ്), ടി. ഹരിത (ഫാറൂഖ് കോളജ്). കവിതരചന (ഉർദു)-: സാബിദുല്ല നജാം (മർകസ് കോളജ്, കുന്ദമംഗലം), എം.എ. മെഹ്റൂഫ് അഹമ്മദ് (ഫാറൂഖ് കോളജ്). കവിതരചന (മലയാളം):- ആതിര (ഫാറൂഖ് കോളജ് കോഴിക്കോട്), കെ.എം. ആര്യ (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്). കഥാരചന (ഉർദു):- എൻ.എ. നിഷ (ഫാറൂഖ് കോളജ്), എം.എ. മെഹ്റൂഫ് അഹമ്മദ് (ഫാറൂഖ് കോളജ്). ഉപന്യാസരചന (ഉർദു):- സാബിദുല്ല നജാം (മർകസ് കോളജ്, കുന്ദമംഗലം). പൂക്കളം:- റിസ്വാന ഷിറിൻ ആൻഡ് ടീം (ഫാറൂഖ് കോളജ്), ജാനറ്റ് ജോർജ് ആൻഡ് ടീം (ദേവഗിരി സെൻറ് ജോസഫ്സ് കോളജ്). കൊളാഷ്-: ബി.ആർ. അർജുൻ (ടി.ഐ.എം െട്രയിനിങ് കോളജ്, നാദാപുരം), ടി.എസ്. ശീതൻ (ദേവഗിരി സെൻറ് ജോസഫ്സ് കോളജ്). കഥരചന (അറബിക്)-: താജുദ്ദീൻ (ഫാറൂഖ് കോളജ്), കെ. സന (ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്). പ്രസംഗം (മലയാളം)-: കെ.ടി. ഷാക്കിറ (ഗവ. ലോ കോളജ്), മുഹമ്മദ് സാദിഖ് (ഫാറൂഖ് കോളജ്). പ്രസംഗം (ഹിന്ദി)-: റസിയ റഷീദ് (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്), പി. നവനീത് (കോഴിക്കോട് ഗവ. ലോ കോളജ്). കവിതരചന (സംസ്കൃതം)-: ടി.കെ. റോസിത (ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്), കെ. ഗോപിക (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.