എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തും പരിസരത്തെ കരിങ്കല്‍ ക്വാറികളിലും നടക്കുന്ന വ്യാപക ലഹരി വസ്തു ഉപയോഗവും വില്‍പനയും അവസാനിപ്പിക്കാന്‍ നാട്ടുകാരുടെ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ക്ഷേത്രം, പള്ളി കമ്മിറ്റി പ്രതിനിധികളും രാഷ്ട്രീയകക്ഷി ഭാരവാഹികളും സംയുക്തമായി ജനനന്മ ലഹരിവിരുദ്ധ സമിതിക്ക് രൂപംനല്‍കി. സി.കെ. ബദറുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ടി.പി. രാഘവന്‍, ടി.എം. ബഷീര്‍, പി.കെ. മൂസ, ടി. മുഹമ്മദ്, ഷമീര്‍, വി. അബ്ദുസ്സമദ്, കെ.കെ. റഷീദ്, തറോല്‍ ബാലകൃഷ്ണന്‍, പി.കെ. അബ്ദുറഹിമാന്‍, കെ. അബ്ദുറഹിമാന്‍, ബാലന്‍ കലിയംഗലം, ടി.വി. കണാരുക്കുട്ടി, വി.വി. ശേഖരൻ നായര്‍, എന്‍.പി. റഫീഖ്, എന്‍.വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ. ബദറുദ്ദീൻ ഹാജി (പ്രസി), ടി.പി. രാഘവന്‍ (സെക്ര), പി.കെ. മൂസ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.