നന്മണ്ട: സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നതുമൂലം ജൈവ വൈവിധ്യങ്ങളുടെ കലവറയായ പൂക്കുന്നുമലയിൽ അഗ്നിബാധ പതിവ്. നന്മണ്ട, കാക്കൂർ പഞ്ചായത്തുകളിലായുള്ള പൂക്കുന്നുമലയിലാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തുന്ന തീപിടിത്തം. ഒൗഷധ സസ്യങ്ങളും ഇഴജന്തുക്കളും ഏറെയുള്ള മേഖലയിലെ പുല്ലുകൾക്കാണ് തീ പിടിക്കുന്നത്. ഇക്കഴിഞ്ഞദിവസം രാവിലെ തീ പടർന്നു. അപകടസൂചന കാണുേമ്പാൾ അയൽപ്രദേശത്തുള്ളവർ കൂക്കിവിളിക്കുന്നതിനാൽ കോളനിയിലെ ചെറുപ്പക്കാർ മല കയറി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. അഗ്നിശമനസേനക്ക് എത്താൻ കഴിയാത്ത പ്രദേശമായതിനാൽ തീ എളുപ്പം അണക്കാനാകില്ല. തച്ചു കെടുത്തിയാണ് വൻ അഗ്നിബാധ ഒഴിവാക്കിയത്. ആരെങ്കിലും തീ ഇടാതെ തീപിടിക്കിെല്ലന്നാണ് കോളനിവാസികൾ പറയുന്നത്. കാക്കൂർ 11/4 ൽ നിന്നും ജിയോളജിക്കൽ റോഡ് വഴി പൂക്കുന്നുമലയിലേക്കുള്ള സന്ദർശകരെന്ന മട്ടിൽ മയക്കുമരുന്ന് മാഫിയ കറങ്ങുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇൗ താഴ്വരയിൽ ലഹരിവിൽപന നടന്നാൽ പ്രദേശവാസികൾക്കുപോലും കണ്ടെത്താൻ കഴിയിെല്ലന്നതും അവിടെ സുരക്ഷിതതാവളമാക്കി മാറ്റുന്നു. അപരിചിതർ ബൈക്ക് യാത്രികരായി മല കയറാറുണ്ടെന്നും ഇവിടെയൊന്നും പൊലീസോ എക്സൈസോ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ ഒേട്ടറെ നെല്ലിമരങ്ങൾ കത്തിനശിച്ചു. കണ്ണന്താളി ചെടിയും അഗ്നിക്കിരയായി. കോളനി നിവാസികൾ കാവൽ നിൽക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.